Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രിസ്​റ്റ്യാനോയെ...

ക്രിസ്​റ്റ്യാനോയെ നെഞ്ചോട്​ ചേർത്ത്​ ആശ്വസിപ്പിച്ച്​ ലുക്കാക്കു; മനം നിറഞ്ഞ്​ ഫുട്​ബാൾ ആരാധകർ -video

text_fields
bookmark_border
lukaku ronaldo
cancel

സെവിയ്യ (സ്​പെയിൻ): പോർചുഗലി​െൻറയും ക്രിസ്​റ്യാനോ റൊണാൾഡോയുടെയും ആരാധകർക്ക്​ ഹൃദയഭേദകമായിരുന്നു ഞായറാഴ്​ച ബെൽജിയത്തിനെതിരായ തോൽവി. എന്നാൽ തോൽവിയുടെ നിരാശയിൽ നിൽക്കുന്ന റൊണാൾഡോയെ കെട്ടിപ്പിടിച്ച്​ ആശ്വസിപ്പിക്കുന്ന ബെൽജിയൻ താരം റെമേലു ലുകാക്കുവാണ്​ പോയ രാത്രി കാൽപന്ത്​ ആരാധകരുടെ മനം കവർന്നത്​.

ലുകാക്കുവി​െൻറ സ്​പിരിറ്റിന്​ കൈയ്യടിച്ച ആരാധകർ വിഡിയോ തങ്ങളുടെ ​സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കുകയാണ്​. റൊണാൾഡോയെ ചേർത്തു പിടിച്ച ശേഷം ചെവിയിൽ എന്തോ പറയുന്നുണ്ട്​ ഇൻറർ മിലാൻ താരം. പറഞ്ഞത്​ എന്ത്​ തന്നെ ആയാലും സങ്കടത്തിനിടെയിലും പറങ്കിപ്പടയുടെ ആരാധകർക്ക്​ ആശ്വാസമായിരുന്നു ആ കാഴ്​ച.

കഴിഞ്ഞ ദിവസം നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ ബെൽജിയത്തോട്​ ഏകപക്ഷീയമായ ഒരു ഗോളിന്​ തോറ്റാണ്​ നിലവിലെ ജേതാക്കളായ പോർചുഗൽ യൂറോ കപ്പിൽ നിന്ന്​ പുറത്തായത്​. 42ാം മിനിറ്റിൽ തോർഗൻ ഹസാഡാണ്​ പോർചുഗീസ്​ പടയുടെ നെഞ്ച്​ തകർത്തത്​.

36 വയസുകാരനായ റൊണാൾഡോയുടെ അവസാന യൂറോ കപ്പ്​ മത്സരമാകും എന്നതിനാൽ തന്നെ വികാര നിർഭരമായിരുന്നു ആ മടക്കം. തിരികെ ഡ്രസിങ്​ റൂമിലേക്ക്​ മടങ്ങു​േമ്പാൾ റൊണാൾഡോക്കും വികാരങ്ങൾ അടക്കിപ്പിടിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ആം ബാൻഡ്​ വലിച്ചെറിഞ്ഞായിരുന്നു താരം നടന്നു നീങ്ങിയത്​.

മത്സരത്തിൽ ഒരുപിടി മികച്ച അവസരങ്ങൾ റൊണാൾഡോ തുറന്നു നൽകിയെങ്കിലും സഹതാരങ്ങൾക്ക്​ അത്​ ഗോളാക്കി മാറ്റാൻ സാധിച്ചിരുന്നില്ല. അന്താരാഷ്​ട്ര ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇറാ​െൻറ അലി ദേയിയുടെ റെക്കോഡിനൊപ്പമെത്തിയ റൊണാൾഡോക്ക്​ പുതുചരിത്രമെഴുതാൻ ഇനിയും കാത്തിരിക്കണമെന്ന്​ ചുരുക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoRomelu LukakuEuro Copa
News Summary - Romelu Lukaku Comforting Heartbroken Cristiano Ronaldo After Portugal’s EURO 2020 Exit against Belgium
Next Story