Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറിയാദ്​ സീസൺ കപ്പ്:​...

റിയാദ്​ സീസൺ കപ്പ്:​ ​ഗാലറികൾ നിറഞ്ഞുകവിഞ്ഞു, ആവേശകടലായി കിങ്​ ഫഹദ്​ സ്​റ്റേഡിയം

text_fields
bookmark_border
റിയാദ്​ സീസൺ കപ്പ്:​ ​ഗാലറികൾ നിറഞ്ഞുകവിഞ്ഞു, ആവേശകടലായി കിങ്​ ഫഹദ്​ സ്​റ്റേഡിയം
cancel
camera_alt

റിയാദ്​ സീസൺ കപ്പ്​ ഉയർത്തി ജേതാക്കളായ പി.എസ്​.ജി ടീം

റിയാദ്​: സൗദി ഫുട്​ബാൾ ചരിത്രത്തിലെ ആവേശകരായ മത്സരത്തിനാണ് റിയാദിലെ കിങ്​ ഫഹദ്​ ഇൻറർനാഷനൽ സ്​റ്റേഡിയം വ്യാഴാഴ്​ച സാക്ഷ്യംവഹിച്ചത്​​​. നിരവധി മത്സരങ്ങൾ നടക്കാറുള്ള സ്​റ്റേഡിയത്തിൽ ലോകത്തെ മിന്നുംതാരങ്ങളായ ഒന്നാം നിര ഫുട്​ബാൾ കളിക്കാരെ അണിനിരത്തിയുള്ള മത്സരം ആദ്യമായിട്ടായിരുന്നു​. റിയാദ്​ സീസൺ കപ്പ്​ മത്സരത്തെ സൗദി ഫുട്​ബാൾ ചരിത്രത്തിലെ അപൂർവ മത്സരങ്ങളിലൊന്നായാണ്​ വിലയിരുത്തുന്നത്​. ലയണൽ മെസിയും ക്രിസ്​റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപ്പെയും നെയ്മറും ഒരുമിച്ച്​ കളത്തിലിറങ്ങിയ അത്യപൂർവ അനുഭവമായിരുന്നു അത്​. നക്ഷത്രങ്ങൾ ഒരുമിച്ച്​ ഭൂമിയിലിറങ്ങിയതുപോലെ കിങ്​ ഫഹദ്​ സ്​റ്റേഡിയം ജ്വലിച്ചു.

ഐതിഹാസികമയ മത്സരം കാണാൻ രാജ്യത്തിനകത്തും പുറത്തും നിന്നും ആയിരക്കണക്കിന്​ ഫുട്​ബാൾ ​പ്രേമികളാണ്​ റിയാദിലെത്തിയത്​. ഇരു ടീമുകളെയും പിന്തുണക്കുന്ന ആരാധകരാൽ ഗാലറികൾ നിറഞ്ഞുകവിഞ്ഞു.


പ്രമുഖ ചാനലുകളായ എം.ബി.സി, ബി.എൻ സ്പോർട്സ്​ അടക്കം 20 ഓളം ചാനലുകൾ മത്സരം തത്സമയം ലോകമൊമ്പാടുമുള്ള ഫുട്​ബാൾ പ്രേമികൾക്ക്​ എത്തിക്കുകയും ചെയ്​തു. സ്​റ്റേഡിയത്തിലേക്കുള്ള പ്രവേശന ടിക്കറ്റ്​ ​വിൽപന തന്നെ റെക്കോർഡും അപൂർവ ചരിത്രവും സൃഷ്​ടിച്ചിരുന്നു. 10 ദിവസം മുമ്പേ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയി.

ഓൺലൈനിൽ വിൽപന ആരംഭിച്ച്​ മിനുറ്റുകൾകം വിറ്റുപോവുകയായിരുന്നു​. സവിശേഷ ആനുകൂല്യങ്ങളുള്ള ‘സങ്കൽപത്തിനപ്പുറം’ എന്ന പേരിലെ ഒറ്റ ‘ഗോൾഡൻ ടിക്കറ്റ്’​ ആക​ട്ടെ ആഗോള ലേലത്തിൽ വെച്ച്​ ഒരു കോടി റിയാലിന്​ വിറ്റതും അപൂർവ ചരിത്രമായി. ലോക ഫുട്​ബാൾ ചരിത്രത്തിൽ ഇത്രയും വലിയ വിലക്ക്​ ഗോൾഡൻ ടിക്കറ്റ്​ വിൽക്കുന്നത്​ ആദ്യമാണ്​. അൽ നസ്ർ ക്ലബ്ബിൽ ചേർന്നതിന് ശേഷം റൊണാൾഡോയുടെ അരങ്ങേറ്റ മത്സരത്തിന്​ കൂടിയാണ്​​ റിയാദ്​ നഗരം വ്യാഴാഴ്​ച സാക്ഷിയായത്​. ഫ്രഞ്ച്​ ക്ലബ്​ പി.എസ്​.ജിക്കെതിരെ അൽ നസ്​ർ, അൽ ഹിലാൽ ക്ലബുകൾ ചേർന്നുള്ള സൗദി ആൾസ്​റ്റാർ ടീമാണ്​ റൊണാൾഡോയുടെ നായകത്വത്തിൽ കളത്തിലിറങ്ങിയത്​.

ഗാലറിയിൽ തടിച്ചുകൂടിയ പതിനായിരക്കണക്കിന് ഫുട്​ബാൾ ആരാധകരുടെ ആവേശത്തിന്റെ ആർത്തിരമ്പലുകൾക്കിടയിലാണ്​ ലയണൽ മെസ്സി നായക്വതം വഹിച്ച പി.എസ്​.ജി ടീമുമായി വാശിയേറിയ ഏറ്റുമുട്ടൽ നടന്നത്​​. ആവേശകരമായ മത്സരത്തിനൊടുവിൽ​ നാലിനെതിരെ അഞ്ച്​ ഗോളുകൾക്ക്​​​ പി.എസ്​.ജി റിയാദ്​ സീസൺ കപ്പ്​ സ്വന്തമാക്കി​​. ‘മാൻ ഓഫ് ദ മാച്ച്’ പട്ടം ക്രിസ്​റ്റ്യാനോ റൊണാൾഡോ നേടിയത്​ അൽ നസ്​ർ ക്ലബിന്​ അഭിമാനവുമായി.


ഖത്തറിലെ അവസാനഘട്ട പരിശീലനം കഴിഞ്ഞാണ്​​ പി.എസ്​.ജി താര സംഘം വ്യാഴാഴ്ച രാവിലെ​ റിയാദിലെത്തിയത്. പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്​ദുൽ മുഹ്​സിൻ ആലുശൈഖ്​ വിമാനത്താവളത്തിലെത്തിയാണ്​ ടീമിനെ വരവേറ്റത്​. ഫ്രഞ്ച് അംബാസഡർ, പി.എസ്​.ജി ടീം പ്രസിഡൻറ്​ നാസർ അൽഖുലൈഫി, അൽ ഹിലാൽ, അൽ നസ്​ർ ക്ലബ്ബുകളുടെ പ്രസിഡൻറുമാരായ​ ഫഹദ് ബിൻ നാഫിൽ, മസ്​ലി അൽ മുഅമർ, ഗോൾഡൻ ടിക്കറ്റ്​ ലേലത്തിൽ പിടിച്ച സൗദി വ്യവസായി മുഷറഫ് അൽഗാംദി എന്നിവരും ടീമിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്ത്യൻ ചലച്ചിത്ര ഇതിഹാസം അമിതാഭ്​ ബച്ചൻ ഉദ്​ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം കളിക്കാരെ ഹസ്​തദാനം ചെയ്​തു.


ലോകമെമ്പാടും ശ്രദ്ധയാകർഷിച്ച ഏറ്റവും വലിയ വിനോദ പരിപാടിയായ റിയാദ് സീസണി​െൻറ ഭാഗമായാണ്​ മത്സരം നടന്നത്​​. സീസൺ ആഘോഷങ്ങളിലെ പ്രധാന കായികയിനങ്ങളിൽ ഒന്നാണ് റിയാദ്​ സീസൺ കപ്പ്​. നിറഞ്ഞുകവിഞ്ഞ്​ ആഘോഷ വർണങ്ങളിൽ മുങ്ങിയ കിങ്​ ഫഹദ്​ ഇൻറർനാഷനൽ സ്​റ്റേഡിയം, 3. പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ്​ മാൻ ഒാഫ്​ ദി മാച്ച്​ പുരസ്​കാരം റൊണാൾഡോക്ക്​ സമ്മാനിക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGRiyadh Season CupSaudi All Star XI
News Summary - Riyadh Season Cup: PSG defeat Saudi All-Star XI
Next Story