Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിച്ചാർഡ് ടോവ ഗോകുലം കേരള എഫ്.സിയുടെ പുതിയ പരിശീലകൻ
text_fieldsbookmark_border
Listen to this Article
കോഴിക്കോട്: നിലവിലെ ഐ ലീഗ് ജേതാക്കളായ ഗോകുലം കേരള എഫ്.സിക്ക് പുതിയ മുഖ്യപരിശീലകൻ. മുൻ കാമറൂൺ ദേശീയ താരവും ജർമൻ പൗരനുമായ റിച്ചാർഡ് ടോവയാണ് 'മലബാറിയൻസി'ന്‍റെ പുതിയ പരിശീലകൻ.
ബുണ്ടസ് ലിഗ സെക്കൻഡ് ഡിവിഷൻ ക്ലബുകളിൽ കളിച്ച റിച്ചാർഡ് അണ്ടർ 17, അണ്ടർ 23 ടീമുകളുടെ മുഖ്യ പരിശീലകൻ ആയിരുന്നു. കാമറൂൺ പുരുഷ, വനിത ടീമുകളുടെ പരിശീലക സംഘത്തിലും കാമറൂൺ ഒന്നാം ഡിവിഷൻ ക്ലബുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 13 മത്സരങ്ങളിൽ കാമറൂണിന്‍റെ ദേശീയ ടീമിൽ കളിച്ചു.
മികച്ച ടീമായ ഗോകുലത്തിനൊപ്പം വിജയം തുടരാനാകുമെന്നാണ് പ്രതീക്ഷയെന്ന് 52കാരനായ ടോവ പറഞ്ഞു. ഇറ്റാലിയൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസയുടെ പിൻഗാമിയായാണ് ടോവ ഗോകുലത്തിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

