ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്‍റസ് വിടുന്നതായി റിപ്പോർട്ട്
text_fieldsപോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ്ബ് മാറാനൊരുങ്ങുന്നതനായി റിപ്പോർട്ടുകൾ. പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ് സമ്മർ ട്രാൻസ്ഫറിൽ റൊണാൾഡോ മാറുകയെന്നാണ് സൂചന. സിറ്റിയുടെ പോർച്ചുഗീസ് താരങ്ങളായ ബെർണാഡോ സിൽവ, റൂബൻ ഡയസ് തുടങ്ങിയവരുമായി റൊണാൾഡോ സംസാരിച്ചെന്നും റിപ്പോർട്ടുണ്ട്.
ഇറ്റാലിയൻ ലീഗിലെ ആദ്യ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ റൊണാൾഡോ അതൃപ്തനെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 36കാരനായ റോണാൾഡോയും യുവൻറസും തമ്മിലുള്ള കരാർ ഈ സീസണോടെ അവസാനിക്കുകയാണ്.
റയലിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ആഴ്ച റൊണാൾഡോ നിഷേധിച്ചിരുന്നു. 'റയലില്‍ എന്റെ കഥ എഴുതിക്കഴിഞ്ഞതാണ്. അത് വാക്കുകളിലും കണക്കുകളിലും കിരീടങ്ങളിലുമെല്ലാം രേഖപ്പെടുത്തിയ ചരിത്രമാണ്' എന്നാണ് താരം ഇതേക്കുറിച്ച് പ്രതികരിച്ചത്.
നേരത്തെ പി.എസ്.ജി.യിലേക്ക് താരം ചേക്കേറുന്നുവെന്ന് വാർത്ത പ്രചരിച്ചിരുന്നു.

