അത്ലറ്റികോ മഡ്രിഡിന് സമനില; ലാലിഗയിൽ റയൽ സോസിഡാഡ് മുന്നിൽ
text_fieldsമഡ്രിഡ്: ഒന്നാം സ്ഥാനം മാറിമറിയുന്ന സ്പാനിഷ് ലാ ലിഗയിൽ റയൽ സോസിഡാഡ് ഒറ്റക്ക് ഒന്നാം സ്ഥാനത്ത്. 11ാം റൗണ്ടിൽ സെൽറ്റവിഗോയെ 2-0ത്തിന് തോൽപിച്ച സോസിഡാഡിന് 24 പോയൻറായി. റയൽ മഡ്രിഡ്, സെവിയ്യ ടീമുകൾക്ക് പത്ത് കളികളിലും റയൽ ബെറ്റിസിന് 11 മത്സരങ്ങളിലും 21 പോയൻറ് വീതമുണ്ട്.
ജയിച്ചാൽ ഇവർക്കൊപ്പമെത്താമായിരുന്ന നിലവിലെ ജേതാക്കളായ അത്ലറ്റികോ മഡ്രിഡ് ലെവെൻറയോട് 2-2ന് സമനില വഴങ്ങി. അത്ലറ്റികോക്ക് പത്ത് മത്സരങ്ങളിൽ 19 പോയൻറാണ്. റയോ വയ്യെകാനോക്കും ഒസാസുനക്കും 11 കളികളിൽ 19 പോയൻറുണ്ട്.
സെൽറ്റവിഗോക്കെതിരെ അലക്സാണ്ടർ ഐസകും അറിറ്റ്സ് എലുസ്റ്റോൻഡോയുമാണ് സോസിഡാഡിനായി സ്കോർ ചെയ്തത്. ലെവെൻറക്കെതിരെ രണ്ടു തവണ ലീഡ് നേടിയ ശേഷമാണ് അത്ലറ്റികോ സമനില വഴങ്ങിയത്.
അേൻറായിൻ ഗ്രീസ്മാൻ, മത്തേയൂസ് കൂന്യ എന്നിവരാണ് അത്ലറ്റികോക്കായി സ്കോർ ചെയ്തത്. എനിസ് ബാർദിയുടെ പെനാൽറ്റികളിലൂടെയായിരുന്നു ലെവെൻറയുടെ രണ്ടു ഗോളുകളും.

