Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
real madrid champions
cancel
Homechevron_rightSportschevron_rightFootballchevron_rightലാ ​ലി​ഗ​യി​ൽ റ​യ​ൽ...

ലാ ​ലി​ഗ​യി​ൽ റ​യ​ൽ മ​ഡ്രി​ഡി​ന്റെ കി​രീ​ട​മു​ത്തം

text_fields
bookmark_border
Listen to this Article

മ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ റ​യ​ൽ മ​ഡ്രി​ഡി​ന്റെ കി​രീ​ട​മു​ത്തം. 34-ാം റൗ​ണ്ടി​ൽ എ​സ്പാ​ന്യോ​ളി​നെ 4-0ത്തി​ന് ത​ക​ർ​ത്ത റ​യ​ലി​ന് നാ​ലു മ​ത്സ​രം ശേ​ഷി​ക്കെ ഒ​ന്നാം സ്ഥാ​ന​ത്ത് 15 ​പോ​യ​ന്റ് ലീ​ഡാ​യി.

റ​യ​ലി​ന് 81ഉം ​ര​ണ്ടാ​മ​തു​ള്ള സെ​വി​യ്യ​ക്ക് 64ഉം ​പോ​യ​ന്റാ​ണു​ള്ള​ത്. ഒ​രു മ​ത്സ​രം കു​റ​ച്ചു ക​ളി​ച്ച ബാ​ഴ്സ​ലോ​ണ​യാ​ണ് (63) മൂ​ന്നാ​മ​ത്.

റ​യ​ലി​നാ​യി റോ​ഡ്രി​ഗോ (33, 43) ര​ണ്ടു​വ​ട്ടം വ​ല​കു​ലു​ക്കി​യ​പ്പോ​ൾ മാ​ർ​കോ അ​സെ​ൻ​സ്യോ (55), ക​രീം ബെ​ൻ​സേ​മ (81) എ​ന്നി​വ​രും സ്കോ​ർ ചെ​യ്തു. റയലിന്റെ 35-ാം കിരീടമാണിത്.

ലി​വ​ർ​പൂ​ളി​ന് ജ​യം

ല​ണ്ട​ൻ: കി​രീ​ട​പ്പോ​രാ​ട്ടം കൊ​ടു​മ്പി​രി​കൊ​ള്ളു​ന്ന ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ജ​യ​വു​മാ​യി ലി​വ​ർ​പൂ​ൾ ത​ല​പ്പ​ത്ത്. 34ാം റൗ​ണ്ടി​ൽ ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡി​നെ 1-0ത്തി​ന് തോ​ൽ​പി​ച്ച യു​ർ​ഗ​ൻ ക്ലോ​പി​ന്റെ സം​ഘം 82 പോ​യ​ന്റോ​ടെ​യാ​ണ് മു​ന്നി​ലെ​ത്തി​യ​ത്.

ഒ​രു മ​ത്സ​രം കു​റ​ച്ച് ക​ളി​ച്ച നി​ല​വി​ലെ ജേ​താ​ക്ക​ക​ളാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യാ​ണ് (80) ര​ണ്ടാ​മ​ത്. 19ാം മി​നി​റ്റി​ൽ മി​ഡ്ഫീ​ൽ​ഡ​ർ ന​ബി കെ​യ്റ്റ​യാ​ണ് ലി​വ​ർ​പൂ​ളി​ന്റെ ഗോ​ൾ നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridLaliga
News Summary - Real Madrid's crown in La Liga
Next Story