Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎംബാപ്പെക്ക് പരിക്ക്;...

എംബാപ്പെക്ക് പരിക്ക്; നെഞ്ചിടിപ്പോടെ റയലും ഫ്രാൻസും

text_fields
bookmark_border
എംബാപ്പെക്ക് പരിക്ക്; നെഞ്ചിടിപ്പോടെ റയലും ഫ്രാൻസും
cancel

സെവിയ്യ : റയൽ മഡ്രിഡ് ആരാധകരെയും ഫ്രഞ്ച് ഫുട്ബോൾ ലോകത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തി സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് പരിക്ക്. റയൽ ബെറ്റിസിനെതിരായ മത്സരത്തിന്റെ 81-ാം മിനിറ്റിലാണ് ഇടതുകാലിന് അസ്വസ്ഥത അനുഭവപ്പെട്ട താരം മാറ്റം ആവശ്യപ്പെട്ടത്. സ്കോർ 1–0ന് റയലിന് അനുകൂലമായി നിൽക്കെയാണ് താരം മൈതാനം വിട്ടത്.

എംബാപ്പെയുടെ പരിക്ക് എത്രത്തോളം ഗൗരവകരമാണെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പരിശീലകൻ ആൽവാരോ അർബെലോവ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താരത്തിന്റെ ഇടതുകാലിലെ പേശികൾക്ക് ഉണ്ടായ ആയാസമാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. വല്ഡെബെബാസിലെ പരിശീലന കേന്ദ്രത്തിൽ നാളെ നടത്തുന്ന വിശദമായ പരിശോധനകൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

ലോകകപ്പ് അടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ പരിക്ക് സാരമുള്ളതാണെങ്കിൽ ഫ്രഞ്ച് ടീമിനും അത് കനത്ത തിരിച്ചടിയാകും. സബ്സ്റ്റിറ്റ്യൂഷൻ ചോദിക്കുമ്പോൾ താരത്തിന്റെ മുഖത്തുണ്ടായിരുന്ന നിരാശ ആരാധകർക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പരിക്ക് വഷളാകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് എംബാപ്പെ ഉടൻ തന്നെ കളം വിട്ടതെന്നാണ് റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real Madridinjury newsfrance footballKylian MbappeLa Liga
News Summary - Real Madrid Star Kylian Mbappe Suffers Hamstring Injury During Betis Clash
Next Story