Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പി.എസ്​.ജിയിൽനിന്ന്​ എംബാപ്പെയെ റാഞ്ചാൻ റയൽ; ഓഫർ 1400 കോടി
cancel
Homechevron_rightSportschevron_rightFootballchevron_rightപി.എസ്​.ജിയിൽനിന്ന്​...

പി.എസ്​.ജിയിൽനിന്ന്​ എംബാപ്പെയെ റാഞ്ചാൻ റയൽ; ഓഫർ 1400 കോടി

text_fields
bookmark_border

പാരിസ്​: മെസ്സി വന്നതോടെ ഇരട്ടി കരുത്താർജിച്ച ഫ്രഞ്ച്​ അതികായരായ പി.എസ്​.ജിയിൽനിന്ന് യുവ താരം​ കിലിയൻ എംബാപ്പെയെ ടീമിലെത്തിക്കാൻ കരുക്കൾ നീക്കി റയൽ മഡ്രിഡ്​. കരാർ ഒരു വർഷം മാത്രം ബാക്കിനിൽക്കെ 13.7 കോടി ​പൗണ്ട്​ (ഏകദേശം 1400 കോടി രൂപ) വാഗ്​ദാനം ചെയ്​താണ്​ 22 കാരനെ ലാ ലിഗ ടീം കൊണ്ടുപോകാനൊരുങ്ങുന്നത്​. സ്​പാനിഷ്​ ലീഗിൽ താൽപര്യമുണ്ടെന്ന്​ ഫ്രഞ്ച്​ താരം നേരത്തെ പി.എസ്​.ജി മാനേജ്​മെന്‍റിനെ അറിയിച്ചിരുന്നു. 2017ലാണ്​

മൊണാക്കോയിൽനിന്ന് പി.എസ്​.ജിയിലെത്തിയിരുന്നത്​. റെക്കോഡ്​ തുകക്കായിരുന്നു അന്ന്​ കൗമാരതാരത്തിന്‍റെ കൈമാറ്റം.

എന്നാൽ, 174 കളികളിൽ ഇതുവരെ ടീമിനായി 133 ഗോളുകൾ നേടിയ എംബാപ്പെയെ വിട്ടുനൽകുന്ന കാര്യം പി.എസ്​.ജി ഇനിയും തീരുമാനമെടുത്തിട്ടില്ല. കരാർ ബാക്കിനിൽക്കെ വിട്ടുനൽകാൻ താൽപര്യമില്ലെന്ന്​ അറിയിച്ചതായി ഫ്രഞ്ച്​ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. കോവിഡിൽ 30 കോടി യൂറോയുടെ നഷ്​ടം റിപ്പോർട്ട്​ ചെയ്​ത റയലിന്​ ഇത്ര വലിയ തുക കണ്ടെത്തുക ദുഷ്​കരമാകുമെങ്കിലും നികത്താൻ മറ്റു മാർഗങ്ങളില്ലെന്നു കണ്ടാണ്​ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real MadridParis Saint-Germain’s Kylian Mbappé
News Summary - Real Madrid make £137m bid for Paris Saint-Germain’s Kylian Mbappé
Next Story