Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലിവർപൂൾ സൂപ്പർ താരത്തെ...

ലിവർപൂൾ സൂപ്പർ താരത്തെ മഡ്രിഡിലെത്തിക്കാനുള്ള നീക്കം റയൽ ഉപേക്ഷിക്കുന്നു, കാരണം ഇതാണ്...

text_fields
bookmark_border
Real Madrid
cancel
camera_alt

സാബി അലൻസോ

മഡ്രിഡ്: യൂറോപ്യൻ ഫുട്ബാളിൽ സമ്മർ ട്രാൻസ്ഫർ വിപണിയിൽ ഇറങ്ങി കളിക്കാനുള്ള തയാറെടുപ്പിലാണ് വമ്പൻ ക്ലബുകളെല്ലാം. പുതിയ താരങ്ങളെ എത്തിച്ച് സീസണിലെ പോരായ്മകൾ നികത്താനുള്ള അവസരം കൂടിയാണ് ക്ലബുകൾക്ക് ജനുവരിയിലെ ട്രാൻസ്ഫർ വിപണി.

ക്ലബുകളെല്ലാം പല താരങ്ങളെയും ലക്ഷ്യമിട്ട് കരുക്കൾ നീക്കുന്നുണ്ട്. ഇതിനിടെയാണ് ലിവർപൂൾ പ്രതിരോധ താരം ഇബ്രാഹിമ കൊനാട്ടെക്കുവേണ്ടിയുള്ള നീക്കം സ്പാനിഷ് ക്ലബ് റ‍യൽ മഡ്രിഡ് ഉപേക്ഷിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്. ആൻഫീൽഡിൽ ഫ്രഞ്ച് താരത്തിന്‍റെ കരാർ ഡിസംബറോടെ അവസാനിക്കും. താരവുമായി കരാർ പുതുക്കുന്നതിനുള്ള ചർച്ചകളൊന്നും ലിവർപൂൾ നടത്തിയിട്ടുമില്ല. അടുത്ത വർഷം ജനുവരി ഒന്നോടെ താരം ഫ്രീ ഏജന്‍റാകും. കൊനാട്ടെയുമായി കരാറുണ്ടാക്കില്ലെന്ന വിവരം റയൽ അധികൃതർ ലിവർപൂളിനെ അറിയിച്ചു.

ചെമ്പടയുമായി പ്രാഥമിക ചർച്ചകൾ നടത്തിയശേഷമാണ് റയലിന്‍റെ പിന്മാറ്റം. ഫ്രഞ്ച് ചാമ്പ്യന്മാരായ പാരിസ് സെന്‍റ് ജെർമെയ്ൻ (പി.എസ്.ജി) 26കാരനായ കൊനാറ്റെക്കുവേണ്ടി താൽപര്യം അറിയിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചർച്ചകളൊന്നും ഇതുവരെ നടത്തിയിട്ടില്ല. സീസണിൽ കൊനാറ്റെ നിറംമങ്ങിയതാണ് താരവുമായി കരാറിലെത്താനുള്ള നീക്കത്തിൽനിന്ന് റയലിനെ പിന്തിരിപ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഉൾപ്പെടെ അവസാനമായി കളിച്ച 12 മത്സരങ്ങളിൽ ഒമ്പതിലും ലിവർപൂൾ തോറ്റു. പ്രതിരോധത്തിലെ പിഴവാണ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്ക് തിരിച്ചടിയാകുന്നത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ മാത്രം 20 ഗോളുകളാണ് ക്ലബ് വഴങ്ങിയത്.

വെർജിൽ വാൻഡൈകും കൊനാട്ടെയുമടക്കം വമ്പന്മാർ നയിക്കുന്ന പ്രതിരോധം സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. ജർമൻ ക്ലബ് ആർ.ബി ലെപ്സിഗിൽനിന്ന് 2021ലാണ് കൊനാറ്റെ ആൻഫീൽഡിലെത്തുന്നത്. തോൽവിത്തുടർച്ചയുടെ നിലയില്ലാ കയത്തിൽ മുങ്ങുന്ന ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ടിനെ തന്നെ മാറ്റാനുള്ള നീക്കം നടത്തുന്നതായും അഭ്യൂഹങ്ങളുണ്ട്. ഏറ്റവുമൊടുവിൽ ആൻഫീൽഡിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഡച്ച് ക്ലബായ പി.എസ്.വി ഐന്തോവനോട് ഒന്നിനെതിരെ നാലു ഗോളിന് ടീം തോറ്റമ്പിയത്.

മുക്കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്രയും മോശം പ്രകടനം. മാസങ്ങൾ മുമ്പ് പ്രിമിയർ ലീഗിൽ കിരീടത്തിൽ മുത്തമിടുകയും അതിന്റെ ആവേശത്തിൽ യൂറോപിലെ ഏറ്റവും മികച്ചവരെ തന്നെ ചുവപ്പു ജഴ്സിയിലെത്തിക്കാൻ ശതകോടികൾ വാരിയെറിയുകയും ചെയ്തവർക്ക് തൊട്ടുപിറകെ ഇതെന്തുപറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. ഏത് ടീമിന് മുന്നിൽ തോറ്റുപോകുമെന്ന ആധിയോടെയാണ് ആൻഫീൽഡിൽ പോലും ആരാധകർ കാഴ്ചക്കാരായെത്തുന്നത്. വെസ്റ്റ് ഹാം, സണ്ടർലാൻഡ്, ലീഡ്സ് ടീമുകൾക്കെതിരെയാണ് ലിവർപൂളിന് അടുത്ത കളികൾ, ആരും അത്ര അപകടകാരികളായേക്കില്ലെന്നത് താരങ്ങൾക്കും കോച്ചിനും ഒരുപോലെ ആശ്വാസം നൽകുന്നതാണ്.

മുൻ പരിശീലകൻ യുർഗൻ ക്ലോപിനെ വീണ്ടും ആൻഫീൽഡിലെത്തിക്കാനാണ് നീക്കം. നിലവിൽ റെഡ് ബുളിനെ പരിശീലിപ്പിക്കുന്ന ക്ലോപ് ഇടക്കാല പരിശീലക കുപ്പായമണിയാൻ താൽപര്യപ്പെടുമോയെന്നാണ് കാത്തിരിക്കേണ്ടത്. 2024ലാണ് സ്ലോട്ട് ക്ലോപ്പിന്റെ പകരക്കാരനായി എത്തുന്നത്. താരങ്ങളെ എത്തിക്കാൻ 5,300 കോടി രൂപയിലേറെയാണ് പുതിയ സീസൺ ആരംഭത്തിൽ ടീം ചെലവിട്ടത്. ട്രെൻറ് അലക്സാണ്ടർ ആർണൾഡും ലൂയിസ് ഡയസുമടക്കം ടീം വിടുകയും ഡിയോഗോ ജോട്ട അപ്രതീക്ഷിതമായി അപകടത്തിൽ മരണം വരിക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു വൻ അഴിച്ചുപണി ലക്ഷ്യമിട്ട് ട്രാൻസ്ഫർ വിപണിയിലെ കൈവിട്ട ഇടപെടൽ. എന്നാൽ, പ്രിമിയർ ലീഗിൽ 12ാം സ്ഥാനത്ത് നിൽക്കുന്ന ടീം 12 കളികൾ പൂർത്തിയാക്കുമ്പോൾ ആറു ജയവും അത്രയും തോൽവിയുമാണ് സ്വന്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real MadridFootball NewsLiverpool fc
News Summary - Real Madrid drop out of race to sign Liverpool star
Next Story