ചാമ്പ്യൻസ് ലീഗ് സെമി; ഇന്ന് ചെൽസി x റയൽ മഡ്രിഡ് പോരാട്ടം
text_fieldsലണ്ടൻ: ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിഫൈനലിൽ ഇന്ന് റയൽ മഡ്രിഡ് ചെൽസിയുടെ തട്ടകത്തിൽ കൊമ്പുകോർക്കും. ഹോംഗ്രൗണ്ടിൽ നടന്ന ആദ്യ പാദമത്സരം 1-1ന് സമനിലയിൽ അവസാനിച്ചത് റയലിന് തലവേദനയാണ്. എവേ ഗോളിെൻറ ആനുകൂല്യത്തിൽ ഇറങ്ങുന്ന ചെൽസിയെ മറികടക്കാൻ റയലിന് വൻ പോരാട്ടം കാഴ്ചവെക്കേണ്ടി വരും. ചെൽസി വിജയിച്ചാൽ ഫൈനലിലെത്തുന്ന രണ്ടുടീമുകളും ഇംഗ്ലണ്ടിൽ നിന്നുള്ളവരാകും. പി.എസ്.ജിയെ മലർത്തിയടിച്ച് മാഞ്ചസ്റ്റർ സിറ്റി ഫൈനലിലെത്തിയിരുന്നു.
ക്രിസ്റ്റ്യൻ പുലിസിചിെൻറ ഗോളിൽ മുന്നിലെത്തിയ ചെൽസിക്കെതിരെ പിന്നീട് റയൽ മഡ്രിഡ്, മുന്നേറ്റ നിരയിലെ സൂപ്പർ താരം കരീം ബെൻസേമയുടെ ഗോളിൽ ഒപ്പമെത്തുകയായിരുന്നു. ആദ്യ പാദ മത്സരത്തിനു ശേഷം നടന്ന ലീഗ് മത്സരങ്ങളിൽ ജയിച്ചത് ഇരു ടീമുകൾക്കും ആത്മവിശ്വാസം നൽകുന്നുണ്ട്. ചെൽസി ഫുൾഹാമിനെയും റയൽ മഡ്രിഡ് ഒസാസുനയെയുമാണ് തോൽപിച്ചത്. റയൽ ഗോൾ കീപ്പർ തിബോകൊർടുവക്കും സ്ട്രൈക്കർ എഡൻ ഹസാഡിനും മുൻ ഹോം ഗ്രൗണ്ടിലേക്കുള്ള ആദ്യ തിരിച്ചുപോക്കുകൂടിയാണ് മത്സരം.

