Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലാ ലിഗയിൽ റ​യ​ലിന്റെ...

ലാ ലിഗയിൽ റ​യ​ലിന്റെ കു​തി​പ്പ്; സോ​സി​ഡാ​ഡി​നെ 4-1ന് തകർത്തു

text_fields
bookmark_border
Real Madrid 4 - 1 Real Sociedad; 2022 La Liga
cancel

മ​ഡ്രി​ഡ്: ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ റ​യ​ൽ മ​ഡ്രി​ഡി​ന്റെ കു​തി​പ്പ് തു​ട​രു​ന്നു. റ​യ​ൽ സോ​സി​ഡാ​ഡി​നെ 4-1നാ​ണ് മ​ഡ്രി​ഡ് ത​ക​ർ​ത്ത​ത്. എ​ഡ്വേ​ർ​ഡോ കാ​മ​വി​ൻ​ഗ, ലു​ക മോ​ഡ്രി​ച്, ക​രീം ബെ​ൻ​സേ​മ, മാ​ർ​കോ അ​സെ​ൻ​സ്യോ എ​ന്നി​വ​രാ​ണ് റ​യ​ലി​ന്റെ ഗോ​ളു​ക​ൾ നേ​ടി​യ​ത്. 27 ക​ളി​കി​ൽ 63 പോ​യ​ന്റു​ള്ള റ​യ​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ലീ​ഡ് എ​ട്ടു പോ​യ​ന്റാ​ക്കി ഉ​യ​ർ​ത്തി.


ര​ണ്ടാ​മ​തു​ള്ള സെ​വി​യ്യ (55) സ​മ​നി​ല വ​ഴ​ങ്ങി​യ​തും റ​യ​ലി​ന് നേ​ട്ട​മാ​യി. അ​ലാ​വെ​സാ​ണ് സെ​വി​യ്യ​യെ ഗോ​ള​ടി​ക്കാ​തെ പി​ടി​ച്ചു​കെ​ട്ടി​യ​ത്. ഒ​സാ​സു​ന 1-0ത്തി​ന് വി​യ്യാ​റ​യ​ലി​നെ​യും എ​സ്പാ​ന്യോ​ൾ 2-0ത്തി​ന് ഗെ​റ്റാ​ഫെ​യെ​യും വ​ല​ൻ​സി​യ 3-1ന് ​ഗ്രാ​ന​ഡ​യെ​യും കാ​ഡി​സ് 2-0ത്തി​ന് റ​യോ വ​യ്യെ​കാ​നോ​​യെ​യും തോ​ൽ​പി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real MadridLaliga
News Summary - Real Madrid 4 - 1 Real Sociedad; 2022 La Liga
Next Story