റയൽ മഡ്രിഡിന് വീണ്ടും ഇരുട്ടടി; ഇത്തവണ അലാവസിൽ നിന്ന്
text_fields
മഡ്രിഡ്: സ്പാനിഷ് ചാമ്പ്യന്മാർക്ക് സീസണിൽ അടിതെറ്റികൊണ്ടേയിരിക്കുന്നു. ബെർണബ്യൂവിൽ സ്വന്തം തട്ടകത്തിൽ മൂന്ന് പോയൻറ് സ്വപ്നം കണ്ടിറങ്ങിയ റയൽ മഡ്രിഡിനെ ഡീപോർടിവോ അലാവസ് 2-1ന് തോൽപിച്ചു.
സീസണിൽ മൂന്നാം തോൽവി ഏറ്റുവാങ്ങിയ ചാമ്പ്യന്മാർ ഇതോടെ ഒന്നാം സ്ഥാനത്തു നിന്നും അകന്നു. പത്തു മത്സരത്തിൽ 17 പോയൻറുമായി നാലാം സ്ഥാനത്താണ് റയൽ. 23 പോയൻറുള്ള റിയൽ സോസിഡാഡാണ് ഒന്നാം സ്ഥാനത്ത്. നിർണായക അങ്കം ജയിച്ച് അലാവസ് ഒമ്പതാം(13) സ്ഥാനത്ത് കയറി. ബെർണബ്യൂവിൽ ഡീപോർടിവോ അലാവസിൻെറ ആദ്യ ജയമാണിത്.
കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ തോൽവിയും സമനിലയും ഏറ്റുവാങ്ങിയ റയൽ, ഒരു തിരിച്ചുവരവാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, മനോഹര കളി പുറത്തെടുത്ത അലാവസ് റയലിനെ തർത്തു.
അഞ്ചാം മിനിറ്റിൽ ലൂകാസ് പെരസ് പെനാൽറ്റിയിലുടെ ഗോൾ നേടിയാണ് ഡിപോർട്ടിവോ തുടങ്ങുന്നത്. 49ാം മിനിറ്റിൽ സ്ട്രൈക്കർ ജോസലുവും ഗോൾ നേടി. റയലിൻെറ മറുപടി ഗോൾ നേടിയത് കസമിറോയാണ്- 86ാം മിനിറ്റിൽ. മത്സരത്തിൽ സൂപ്പർ താരം എഡൻ ഹസാഡ് പരിക്കേറ്റ് പുറത്തായത് റയലിന് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

