Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോപ ഡെൽറേയിൽ റയൽ-ബാഴ്സ സെമി
text_fieldsbookmark_border
മഡ്രിഡ്: സ്പാനിഷ് കോപ ഡെൽറേ സെമി ഫൈനലിൽ എൽ ക്ലാസികോ പോരാട്ടം. വമ്പന്മാരായ റയൽ മഡ്രിഡും ബാഴ്സലോണയുമാണ് ഏറ്റുമുട്ടുക. അത്ലറ്റികോ ബിൽബാവോയും ഒസാസുനയും തമ്മിലാണ് മറ്റൊരു സെമി.
സീസണിലെ രണ്ടു എൽ ക്ലാസികോ പോരാട്ടങ്ങൾ രണ്ടു ടീമുകളും പങ്കിട്ടെടുക്കുകയായിരുന്നു. ലാ ലിഗയിൽ റയൽ 3-1ന് ബാഴ്സയെ തോൽപിച്ചപ്പോൾ സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സ അതേ സ്കോറിന് റയലിനെ പരാജയപ്പെടുത്തി. 2019 കോപ ഡെൽറേ സെമിയിൽ ഇരു ടീമുകളും കൊമ്പുകോർത്തപ്പോൾ ബാഴ്സക്കായിരുന്നു ജയം.
കോപ ഡെൽറേയിൽ കൂടുതൽ കിരീടങ്ങൾ ബാഴ്സക്കാണ്, 31 എണ്ണം. അത്ലറ്റികോ ബിൽബാവോക്ക് 23 കിരീടങ്ങളുണ്ട്, റയലിന് 19ഉം.
Next Story

