Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകളത്തിലും കൈയടി നേടി...

കളത്തിലും കൈയടി നേടി ഹീറോ റാ​ഷ്​ഫോഡ്​

text_fields
bookmark_border
കളത്തിലും കൈയടി നേടി ഹീറോ റാ​ഷ്​ഫോഡ്​
cancel

ലണ്ടൻ: ഇംഗ്ലണ്ടിലെങ്ങും മാർകസ്​ റാഷ്​ഫോഡാണ്​ താരം. കുട്ടികളുടെ വിശപ്പടക്കാൻ നടത്തിയ കാമ്പയ്​ൻ സർക്കാറും രാജ്യവും ഏറ്റെടുത്തതോടെ ഹീറോയായി മാറിയ റാഷ്​ഫോഡ്​ കളത്തിലും കൈയടി നേടി. ചാമ്പ്യൻസ്​ ലീഗ്​ ഗ്രൂപ്​ 'എച്ചിൽ' മാഞ്ചസ്​റ്റർ യുനൈറ്റഡ്​ അഞ്ച്​ ഗോൾ വിജയം ആഘോഷിച്ചപ്പോൾ ഹാട്രിക്​ ഗോളുമായി റാഷ്​ഫോഡ്​ ടീമിനെ കൈപിടിച്ചു നടത്തി.

​​പകരക്കാരനായെത്തി വെറും 18 മിനിറ്റിനുള്ളിലായിരുന്നു ഹാട്രിക്​ മാജിക്​​. അവസാന സീസൺ ചാമ്പ്യൻസ്​ ലീഗി​െൻറ സെമി ഫൈനലിസ്​റ്റായ ലൈപ്​സിഷിനെ നേരിടാനിറങ്ങിയപ്പോൾ റാഷ്​ഫോഡിനെ പുറത്തിരുത്തി അ​േൻറാണിയോ മാർഷലും മാസൻ ഗ്രീൻവുഡുമായാണ്​ യുനൈറ്റഡ്​ കളി തുടങ്ങിയത്​. 21ാം മിനിറ്റിൽ പോഗ്​ബ നൽകിയ ക്രോസിൽ ഗ്രീൻവുഡ്​ നേടിയ ഒരു ഗോൾ ലീഡുമായി ടീം ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയിലെ 63ാം മിനിറ്റിൽ​ ഗ്രീൻവുഡിനെ പിൻവലിച്ച്​ കോച്ച്​ സോൾഷെയർ റാഷ്​ഫോഡിനെ കളത്തിലെത്തിച്ചു. പിന്നീട്​ കളി മാറി. മാർഷലിനൊപ്പം മികച്ച കൂട്ടുകെട്ട്​ കണ്ടെത്തിയ റാഷ്​ഫോഡ്​ 10 മിനിറ്റിനുള്ളിൽ ആദ്യഗോളടിച്ചു. ബ്രൂണോ ഫെർണാണ്ടസ്​ നൽകിയ ക്രോസിനെ ലോങ്​റേഞ്ചറിലൂടെ വലയിലാക്കി. പിന്നെ 78, 92 മിനിറ്റുകളിലും അതിവേഗ കുതിപ്പുകൊണ്ട്​ ഇംഗ്ലീഷ്​ സ്​ട്രൈക്കർ വിസ്​മയിപ്പിച്ചു. 87ാം മിനിറ്റിൽ ആൻറണി മാർഷൽ പെനാൽറ്റിയിലൂടെ മറ്റൊരു ഗോളും നേടി.

ഗ്രൂപ്​ 'ഇ'യിൽ ചെൽസി 4-0ത്തിന്​ എഫ്​.സി ക്രസ്​നോദറിനെയും, സെവിയ്യ 1-0ത്തിന്​ ​സ്​റ്റേഡ്​ റെനയ്​സിനെയും, 'എഫി'ൽ ബൊറൂസിയ ഡോർട്​മുണ്ട്​ 2-0ത്തിന്​​ സെനിത്​ പീറ്റേഴ്​സ്​ ബർഗിനെയും, 'എച്ചിൽ' പി.എസ്​.ജി ബാസക്​സെറിനെയും (2-0) തോൽപിച്ചു. കാലം ഹഡ്​സൻ (37), തിമോ വെർണർ (76), ഹകിം സിയഷ്​ (79), ക്രിസ്​റ്റ്യൻ പുലിസിച്​ (90) എന്നിവരുടെ ഗോളിലാണ്​ ചെൽസി റഷ്യൻ ക്ലബിനെ വീഴ്​ത്തിയത്​.

മോയ്​സസ്​ കീനി​െൻറ ഇരട്ട ഗോളിൽ പി.എസ്​.ജിയും ജയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marcus RashfordChampions League 2020
Next Story