Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമിലാനോട്...

മിലാനോട് വിടപറയാനൊരുങ്ങി റാഫേൽ ലിയാവോ

text_fields
bookmark_border
മിലാനോട് വിടപറയാനൊരുങ്ങി റാഫേൽ ലിയാവോ
cancel
camera_alt

റാഫേൽ ലിയാവോ

മിലാൻ: ഏഴ് സീസണുകൾക്ക് ശേഷം ഇറ്റാലിയൻ ക്ലബ്ബ് എ.സി മിലാൻ വിടാനൊരുങ്ങി പോർച്ചുഗീസ് സൂപ്പർ താരം റാഫേൽ ലിയാവോ. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നതായി താരം വ്യക്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെയുള്ള പ്രമുഖ ക്ലബ്ബുകൾ താരത്തിനായി രംഗത്തുണ്ട്. 'എ.സി മിലാനായി എനിക്ക് കഴിയുന്നതെല്ലാം ഞാൻ നൽകിയിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നെ ഒരുപാട് വളരാൻ സഹായിച്ച, പ്രതിസന്ധി ഘട്ടങ്ങളിൽ എനിക്ക് വലിയ പിന്തുണ നൽകിയ ക്ലബ്ബാണിത്. ക്ലബ്ബിന്റെ ചരിത്രത്തിൽ എന്റെ പേര് എഴുതിച്ചേർക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. മറ്റൊരു ലീഗിൽ പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് സംഭവിക്കുകയാണെങ്കിൽ ഞാൻ തികച്ചും സംതൃപ്തനായിരിക്കും, കാരണം എന്റെ ജോലി ഏറ്റവും മികച്ച രീതിയിൽ ഞാൻ ചെയ്തുവെന്നാണ് അതിനർത്ഥം,' ലിയാവോ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്‌പെയിനിലെ വമ്പൻ ക്ലബ്ബുകൾ എന്നിവരൊക്കെ യൂറോപ്പിലെ തന്നെ മികച്ച ഗോൾവേട്ടക്കാരിലൊരാളായ ലിയാവോയെ സ്വന്തമാക്കാൻ രംഗത്തുണ്ട്. ഫ്രഞ്ച് ക്ലബ്ബായ ലില്ലെയിൽ നിന്ന് 50 ദശലക്ഷം യൂറോയ്ക്കാണ് (551 കോടി രൂപ) താരത്തെ മിലാൻ സ്വന്തമാക്കിയത്. ട്രാൻസ്ഫർമാർക്കറ്റിന്റെ കണക്കുകൾ പ്രകാരം താരത്തിന്റെ നിലവിലെ വിപണി മൂല്യവും ഇതുതന്നെയാണ്. അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിയാത്ത സാഹചര്യത്തിൽ, 2028 വരെ കരാറുള്ള ലിയാവോയെ നിലനിർത്തുക മിലാന് സാമ്പത്തികമായി ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ താരത്തെ വിറ്റ് തങ്ങളുടെ നിക്ഷേപം തിരിച്ചുപിടിക്കാനായിരിക്കും ക്ലബ്ബ് ശ്രമിക്കുക.

26-ാം വയസ്സിൽ നിൽക്കുന്ന ലിയാവോ, തന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നേരത്തെ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയുടെ റഡാറിലുണ്ടായിരുന്ന താരത്തെ സ്വന്തമാക്കാൻ അവർക്ക് താൽപര്യമുണ്ടായിരുന്നെങ്കിലും, നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ജൂലിയൻ അൽവാരസിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് കറ്റാലൻ ക്ലബ്ബ്. അതിനാൽ തന്നെ നിലവിലെ സാഹചര്യത്തിൽ ലിയാവോയെ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനാണ്. മുന്നേറ്റനിരയിലേക്ക് മികച്ചൊരു താരത്തെ അന്വേഷിക്കുന്ന അവർക്ക് ലിയാവോ മുതൽക്കൂട്ടാകും. നേരത്തെ ഒരു അഭിമുഖത്തിൽ റെഡ് ഡെവിൾസിനോടുള്ള തന്റെ താൽപര്യം ലിയാവോ തുറന്നുപറഞ്ഞിരുന്നു: 'എന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നതുകൊണ്ട് എനിക്ക് യുണൈറ്റഡിനെ ഇഷ്ടമാണ്. പണ്ട് ഞാൻ അവരുടെ മത്സരങ്ങൾ സ്ഥിരമായി കാണാറുണ്ടായിരുന്നു. അതുപോലെ തന്നെ ആഴ്സണലിനെയും എനിക്കിഷ്ടമാണ്,' അദ്ദേഹം പറഞ്ഞു. പുതിയ സീസണിൽ താരം ഏത് ജേഴ്സിയണിയും എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:serie arafael leaoManchester UnitedLa Liga
News Summary - Rafael Leao confirms desire for AC Milan exit
Next Story