Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലീഷ്...

ഇംഗ്ലീഷ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം: 1000ത്തിലേറെ ട്വീറ്റുകൾ നീക്കി; നൂറുകണക്കിന് ​അക്കൗണ്ടുകൾ പൂട്ടി

text_fields
bookmark_border
ഇംഗ്ലീഷ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം: 1000ത്തിലേറെ ട്വീറ്റുകൾ നീക്കി; നൂറുകണക്കിന് ​അക്കൗണ്ടുകൾ പൂട്ടി
cancel

ലണ്ടൻ: യൂറോ കപ്പ്​ ഫൈനൽ തോൽവിക്ക്​ പിന്നാലെ ഇംഗ്ലീഷ്​ ഫുട്​ബാൾ ടീം അംഗങ്ങളായ കൗമാര താരങ്ങളെ വംശീയമായി അധിക്ഷേപിച്ച ആയിരക്കണക്കിന്​ ട്വീറ്റുകൾ ട്വിറ്റർ നീക്കി. വംശീയാധിക്ഷേപ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട നൂറു കണക്കിന് ആരാധകരുടെ​ അക്കൗണ്ടുകൾ മൈക്രോബ്ലോഗിങ്​ സൈറ്റ്​ അടച്ചുപൂട്ടുകയും ചെയ്​തു.

ഇറ്റലിക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന്​ പിന്നാ​െലയായിരുന്നു​ മാർകസ്​ റാഷ്​ഫോഡ്​, ജേഡൻ സാഞ്ചോ, ബുകായോ സാക എന്നീ താരങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വംശീയാധിക്ഷേപമുയർന്നത്​. ഷൂട്ടൗട്ടിൽ കൗമാര താരങ്ങളായ മാർകസ്​ റാഷ്​ഫോഡിന്‍റെയും ജേഡൻ സാഞ്ചോയുടേയും ബുകായി സാക്കയുടേയും കിക്കുകൾ പിഴച്ചതോടെയാണ്​ ഇറ്റലി യൂറോയിൽ രണ്ടാം മുത്തമിട്ടത്​.

'ഇന്നലെ രാത്രി ഇംഗ്ലണ്ട് കളിക്കാരെ വംശീയ അധിക്ഷേപിച്ച നടപടികൾക്ക്​ ട്വിറ്ററിൽ യാതൊരു സ്ഥാനവുമില്ല. 24 മണിക്കൂറിനുള്ളിൽ മെഷീൻ ലേണിങ്​ അധിഷ്‌ഠിത ഓട്ടോമേഷന്‍റെയും അവലോകനത്തി​ന്‍റെയും അടിസ്​ഥാനത്തിൽ ഞങ്ങൾ 1000 ട്വീറ്റുകൾ വേഗത്തിൽ നീക്കി. ഞങ്ങളുടെ നിയമങ്ങൾ ലംഘിച്ച നിരവധി അക്കൗണ്ടുകൾക്ക്​ ശാശ്വതമായി പൂട്ടിടുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സാങ്കേതികവിദ്യ ഉപയോഗിച്ച്​ ഞങ്ങൾ സ്വയം കണ്ടെത്തി. ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും ട്വീറ്റുകളോ അക്കൗണ്ടുകളോ തിരിച്ചറിഞ്ഞാൽ തുടർന്നും നടപടികൾ സ്വീകരിക്കു​ം' -ട്വിറ്റർ വക്താവ്​ വാർത്താ ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു.

വംശീയ അധിക്ഷേപങ്ങൾക്കെതിരെ പ്രതിഷേധവുമായി ബ്രിട്ടീഷ്​ പ്രധാന മന്ത്രി ബോറിസ്​ ജോൺസൻ, ലണ്ടൻ മേയർ സാദിഖ്​ ഖാൻ, ഇംഗ്ലണ്ട്​ ഫുട്​ബാൾ അസോസിയേഷൻ, ഇംഗ്ലീഷ്​ ക്രിക്കറ്റ്​ താരങ്ങൾ എന്നിവർ രംഗത്തെത്തിയിരുന്നു.

ഈ ഇംഗ്ലണ്ട്​ ടീം പ്രശംസയാണ്​ അർഹിക്കുന്നത്​, വംശീയ അധിക്ഷേപമല്ലെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ ട്വീറ്റ്​ ചെയ്​തു. ഈ ടീം കുടിയേറ്റക്കാരില്ലാതെ നിലനിൽക്കില്ലെന്നും രാജ്യത്തിന്‍റെ വൈവിധ്യം അംഗീകരിക്കുകയും ആഘോഷിക്കുകയും വേണമെന്നും ലണ്ടൻ മേയർ സാദിഖ്​ ഖാൻ ട്വീറ്റ്​ ചെയ്​തു.

സോഷ്യൽ മീഡിയയിൽ ഇംഗ്ലണ്ട് കളിക്കാരെ ലക്ഷ്യം ​െവച്ചുള്ള വംശീയാധിക്ഷേപങ്ങളെ ഇംഗ്ലീഷ്​ ഫുട്​ബാൾ അസോസിയേഷൻ ശക്​തമായി അപലപിച്ചു. ഇത്തരം മ്ലേച്ചമായ കാര്യങ്ങൾക്ക്​ പിന്നിൽ പ്രവർത്തിച്ചവർക്ക്​ ഏറ്റവും കഠിന ശിക്ഷ ലഭിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഞങ്ങളുടെ താരങ്ങളെ പരിപൂർണമായി പിന്തുണക്കുമെന്നും എഫ്​.എ പ്രസ്​താവനയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:racist abuseengland footballtwitterEuro Copa
News Summary - racist abuse against England players Twitter removes tweets, suspends accounts
Next Story