Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക്വികെ സെറ്റ്യാനെ പുറത്താക്കി; കോമാനെ കാത്ത്​ ബാഴ്​സലോണ
cancel

ക്വികെ സെറ്റ്യാനെ പുറത്താക്കി; കോമാനെ കാത്ത്​ ബാഴ്​സലോണ

text_fields
bookmark_border

ബാഴ്​സലോണ: പ്രതീക്ഷിച്ച തീരുമാനമെത്തി. വെറും ഏഴു മാസംകൊണ്ട്​ ബാഴ്​സലോണ ഹോട്​ സീറ്റിൽനിന്നും കോച്ച്​ ക്വികെ സെറ്റ്യാൻ പുറത്ത്​. സ്​പാനിഷ്​ ലാ ലിഗ കിരീടം കൈവിട്ടതും, ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടറിൽ ബയേൺ മ്യുണികിനോടേറ്റ നാണംകെട്ട ​േതാൽവിക്കും പിന്നാലെയാണ്​ പുറത്താക്കൽ. ടെക്​നികൽ മാനേജറായ മുൻ താരം എറിക്​ അബിദാലിനെയും പുറത്താക്കി.

സെറ്റ്യാനെ ഇൗ വർഷം ജനുവരിയിലാണ്​ ബാഴ്​സലോണ പരിശീലകനായി നിയമിച്ചത്​. ഏണസ്​റ്റോ വാൽവെർദെയുടെ പിൻഗാമിയായാണ്​ മുൻ ബെറ്റിസ്​ കോച്ചായ ക്വികെയെ ബാഴ്​സ​യിലെത്തിച്ചത്​. എന്നാൽ, ഏഴു​ മാസംകൊണ്ട്​ അദ്ദേഹത്തിന്​ കസേര തെറിച്ചു. തോൽവിയും, ടീമിനകത്തെ പ്രശ്​നങ്ങളുമെല്ലാം തിരിച്ചടിയായി. 25 മത്സരങ്ങളിൽ 16 ജയവും, അഞ്ച്​ തോൽവിയും നാല്​ സമനിലയുമാണ്​ ക്ലബിനൊപ്പമുള്ള നേട്ടം. ഒരു കിരീടം പോലും നേടാനായില്ലെന്നതും നാണക്കേടായി. ക്വികെയുടെ പിൻഗാമിയായി ​ഹോളണ്ട്​ പരിശീലകൻ റൊണാൾഡ്​ കോമാനെ ഉടൻ പ്രഖ്യാപിക്കും. മുൻ ബാഴ്​സലോണ താരമായ കോമാനുമായുള്ള ചർച്ചകൾ പൂർത്തിയായെന്നാണ്​ വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story