Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമില്യൺ ഡോളർ ചോദ്യം...

മില്യൺ ഡോളർ ചോദ്യം വീണ്ടും; മെസ്സി, നിൽക്കുമോ, പോകുമോ?

text_fields
bookmark_border
മില്യൺ ഡോളർ ചോദ്യം വീണ്ടും; മെസ്സി, നിൽക്കുമോ, പോകുമോ?
cancel

ബാഴ്​സലോണ: ലാ ലിഗയും ചാമ്പ്യൻസ്​ ലീഗുമില്ലാതെ ബാഴ്​സലോണയുടെ ഒരു സീസൺകൂടി നിരാശയോടെ അവസാനിക്കു​േമ്പാൾ മില്യൺ ഡോളർ ചോദ്യം വീണ്ടും ഉയരുന്നു.

ബാഴ്​സലോണയിൽ സൂപ്പർ താരം ലയണൽ മെസ്സി തുടരുമോ, അതോ പുതിയ താവളം ​േതടി പോകുമോ​​? സീസണിൽ കിങ്​സ്​ കപ്പിലെ കിരീടവിജയം മാത്രമാണ്​ മെസ്സിക്കും ബാഴ്​സക്കും അഭിമാനിക്കാനുള്ളത്​. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ ഫൈനലിലെ വൻ തോൽവിക്കു പിന്നാലെ (ബയേൺ മ്യൂണിക്കിനെതിരെ 8-2) ബാഴ്​സ വിടാനുള്ള താൽപര്യം തുറന്നുപറഞ്ഞ്​ ട്രാൻസ്​ഫറിനായി രംഗത്തിറങ്ങിയ മെസ്സിയെ ഒരുവിധമാണ്​ പിടിച്ചുനിർത്തിയത്​.

കരാറിലെ നിബന്ധനകളും നിയമ​പ്രശ്​നങ്ങളുമായിരുന്നു അന്ന്​ തടസ്സമായത്​. എന്നാൽ, ഇപ്പോൾ പന്ത്​ മെസ്സിയുടെ കോർട്ടിലാണ്​. ജൂൺ 30ന്​ കരാർ പൂർത്തിയാവുന്ന മെസ്സിക്ക്​ ഭാവി തീരുമാനിക്കാം. ബാഴ്​സയിൽ തുടരുമോ, അതോ പാരിസിലേക്കോ മാഞ്ചസ്​റ്ററിലേക്കോ ചേക്കേറുമോ? ആരാധകർ തേടുന്ന ചോദ്യത്തിന്​ മെസ്സി പ്രതികരിച്ചിട്ടില്ല.

ക്ലബ്​ പ്രസിഡൻറ്​ പദവിയിൽ​നിന്ന്​ ജോസഫ്​ ബർതോമ്യോ പോവുകയും മെസ്സിയുടെ അടുപ്പക്കാരനായ യുവാൻ ലപോർടെ വരുകയും ചെയ്​തതോടെ മനംമാറ്റമുണ്ടായെന്നാണ്​ അണിയറയിലെ സംസാരം. ഭാവി സംബന്ധിച്ച്​ മെസ്സി മിണ്ടിയിട്ടില്ല. എന്നാൽ, മെസ്സി കളിക്കു​േവാളം ബാഴ്​സയിലുണ്ടാവുമെന്നായിരുന്നു സ്​ഥാനമേറ്റപ്പോൾ ലപോർടെയുടെ പ്രതികരണം. ​മെസ്സി നൂകാംപിൽ തന്നെ തുടരുമെന്ന പ്രതീക്ഷ കോച്ച്​ റൊണാൾഡ്​ കോമാനും പങ്കുവെച്ചു.

അതിനിടെ, ഏപ്രിൽ ആദ്യവാരം 10 വർഷത്തേക്കുള്ള കരാർ ബാഴ്​സ വാഗ്​ദാനം ചെയ്​തിട്ടും മെസ്സി പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballLionel MessiBarcelona
News Summary - questions arising about lionel messi's future in barcelona
Next Story