Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kerala united football club
cancel
Homechevron_rightSportschevron_rightFootballchevron_rightക്വാർട്​സ്​ എഫ്​.സി...

ക്വാർട്​സ്​ എഫ്​.സി ഇനി 'കേരള യുനൈറ്റഡ്'; ക്ലബിനെ യുനൈറ്റഡ്​ വേൾഡ്​ ഏറ്റെടുത്തു

text_fields
bookmark_border

കോ​ഴി​ക്കോ​ട്​: ഐ ​ലീ​ഗ്​ ര​ണ്ടാം ഡി​വി​ഷ​നി​ൽ ക​ളി​ക്കു​ന്ന കാ​ലി​ക്ക​റ്റ്​ ക്വാ​ർ​ട്​​സ്​ എ​ഫ്.​സി ടീ​മി​നെ ലോ​ക​പ്ര​ശ​സ്​​ത സ്​​പോ​ർ​ട്​​സ്​ മാ​നേ​ജ്​​മെൻറ്​ ​ഗ്രൂ​പ്പാ​യ യു​നൈ​റ്റ​ഡ്​ വേ​ൾ​ഡ്​ ഏ​റ്റെ​ടു​ത്തു. കോ​ഴി​ക്കോ​​ട്ടെ പ്ര​മു​ഖ ക്ല​ബു​ക​ളി​ലൊ​ന്നാ​യ ക്വാ​ർ​ട്​​സ്​ എ​ഫ്.​സി ഇ​നി 'കേ​ര​ള യു​നൈ​റ്റ​ഡ്​ എ​ഫ്.​സി' എ​ന്ന​റി​യ​പ്പെ​ടും.

ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ഷെ​ഫീ​ൽ​ഡ്​ യു​നൈ​റ്റ​ഡ്​ എ​ഫ്.​സി, ബെ​ൽ​ജി​യ​ൻ പ്രോ ​ലീ​ഗി​ലെ ബി​ർ​ഷോ, യു.​എ.​ഇ ര​ണ്ടാം ഡി​വി​ഷ​നി​ലെ അ​ൽ​ഹി​ലാ​ൽ യു​നൈ​റ്റ​ഡ്​ എ​ന്നീ ക്ല​ബു​ക​ളു​ടെ ഉ​ട​മ​ക​ളാ​ണ്​ സൗ​ദി അ​റേ​ബ്യ​ൻ ക​മ്പ​നി​യാ​യ യു​നൈ​റ്റ​ഡ്​ വേ​ൾ​ഡ്. ക​ളി​യോ​ടു​ള്ള അ​ഭി​​നി​വേ​ശ​വും യു​നൈ​റ്റ​ഡ്​ വേ​ൾ​ഡ്​ ശൃം​ഖ​ല​യു​ടെ സ്വാ​ധീ​ന​വും ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​ലും എ​ത്തി​ക്കാ​നാ​ണ്​ കോ​ഴി​ക്കോ​​ട്ടെ ക്ല​ബി​നെ ഏ​റ്റെ​ടു​ക്കാ​ൻ കാ​ര​ണം.

കേ​ര​ള യു​നൈ​റ്റ​ഡി​നെ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​ലെ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ യു​നൈ​റ്റ​ഡ്​ വേ​ൾ​ഡ്​ ഗ്രൂ​പ്​ സി.​ഇ.​ഒ അ​ബ്​​ദു​ല്ല അ​ൽ​ഗം​ദി പ​റ​ഞ്ഞു. കേ​ര​ള യു​നൈ​റ്റ​ഡി​െൻറ അ​ടി​ത്ത​റ ശ​ക്ത​മാ​ക്കാ​ൻ യു​വ​താ​ര​ങ്ങ​ൾ​ക്കാ​യി അ​ക്കാ​ദ​മി തു​ട​ങ്ങും. നാ​ട്ടി​ൽ​നി​ന്നു​ള്ള താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കും.

സൗ​ദി അ​റേ​ബ്യ​യി​ലെ അ​ബ്​​ദു​ല്ല ബി​ൻ മു​സ്​​അ​ദ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ രാ​ജ​കു​മാ​ര​നാ​ണ്​ യു​നൈ​റ്റ​ഡ്​ വേ​ൾ​ഡി​െൻറ ഉ​ട​മ. 1976ൽ ​സ്ഥാ​പി​ച്ച ക്വാ​ർ​ട്​​സ്​ എ​ഫ്.​സി കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ്​ ടീം ​കൂ​ടി​യാ​ണ്. കോ​ഴി​ക്കോ​ട്​ ജി​ല്ല ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി. ​ഹ​രി​ദാ​സാ​ണ്​ ക്വാ​ർ​ട്​​സി​െൻറ ഉ​ട​മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quartz FCKerala UnitedUnited World
News Summary - Quartz FC now 'Kerala United'; The club was taken over by United World
Next Story