Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightQatar World Cupchevron_rightലോ​ക​ക​പ്പ് സ​ന്നാ​ഹം;...

ലോ​ക​ക​പ്പ് സ​ന്നാ​ഹം; ബെ​ൽ​ജി​യം-​ഈ​ജി​പ്ത് മ​ത്സ​രം കു​വൈ​ത്തി​ൽ

text_fields
bookmark_border
World Cup warm-up
cancel

കു​വൈ​ത്ത് സി​റ്റി: ലോ​കം ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ന്റെ ആ​ഘോ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്ക​വെ കു​വൈ​ത്തും ആ​വേ​ശ​ത്തി​ലേ​ക്ക്. മ​ത്സ​രം നേ​രി​ട്ടു​കാ​ണാ​ൻ നി​ര​വ​ധി പേ​ർ ഖ​ത്ത​റി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഖ​ത്ത​റി​ൽ പോ​കാ​ത്ത​വ​ർ​ക്ക് ക​ളി​കാ​ണാ​ൻ വ​ലി​യ സ്ക്രീ​നു​ക​ളും ഫാ​ൻ​സ് സോ​ണു​ക​ളും ഒ​രു​ക്കാ​നു​ള്ള ​ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ന്നു​വ​രു​ന്നു.

ഇ​തി​ന് പൊ​ലി​മ കൂ​ട്ടാ​ൻ ബെ​ൽ​ജി​യം-​ഈ​ജി​പ്ത് ടീ​മു​ക​ളും കു​വൈ​ത്തി​ലെ​ത്തും. ലോ​ക​ക​പ്പി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യ ബെ​ൽ​ജി​യം ഈ​ജി​പ്തി​നെ​തി​രാ​യ മ​ത്സ​ര​ത്തോ​ടെ പൂ​ർ​ണ​സ​ജ്ജ​രാ​കാ​നാ​യാ​ണ് കു​വൈ​ത്തി​ലെ​ത്തു​ന്ന​ത്. വി​ശ്വ​മേ​ള​യി​ൽ ഇ​ത്ത​വ​ണ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ​പോ​യ നി​രാ​ശ ബെ​ൽ​ജി​യ​വു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ തീ​ർ​ക്കാ​മെ​ന്നാ​ണ് ഈ​ജി​പ്തി​ന്റെ പ്ര​തീ​ക്ഷ. വെ​ള്ളി​യാ​ഴ്ച ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ഈ​ജി​പ്തു​മാ​യു​ള്ള മ​ത്സ​ര​ത്തി​ന് പി​റ​കെ ബെ​ൽ​ജി​യം ഖ​ത്ത​റി​ലേ​ക്ക് തി​രി​ക്കും. ലോ​ക​ക​പ്പി​ൽ 23ന് ​കാ​ന​ഡ​ക്കെ​തി​രെ​യാ​ണ് ബെ​ൽ​ജി​യ​ത്തി​ന്റെ ആ​ദ്യ മ​ത്സ​രം.

ലോ​ക​ത്തെ ര​ണ്ടു പ്ര​മു​ഖ ടീ​മു​ക​ൾ രാ​ജ്യ​ത്ത് എ​ത്തു​ന്ന​തോ​ടെ, ഇ​വ​രു​ടെ ക​ളി നേ​രി​ട്ട് ആ​സ്വ​ദി​ക്കാ​മെ​ന്ന ആ​വേ​ശ​ത്തി​ലാ​ണ് കു​വൈ​ത്ത്. മ​ത്സ​രം കാ​ണു​ന്ന​തി​നാ​യി നി​ര​വ​ധി പേ​ർ ​ത​യാ​റെ​ടു​ത്തു ക​ഴി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupqatar world cup warm-up match
News Summary - World Cup warm-up; Belgium-Egypt match in Kuwait
Next Story