Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർജന്റീന-ഫ്രാൻസ് കലാശപ്പോരിന്റെ ഗോൾ നില പ്രവചിച്ചത് അച്ചട്ടായി; താരമായി ആറാം ക്ലാസുകാരി

text_fields
bookmark_border
aisha ifa
cancel

നടുവണ്ണൂർ: ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ തുടങ്ങിയതു മുതൽ പ്രവചനങ്ങളുടെ മത്സരമായിരുന്നു. ആര് കപ്പടിക്കും എന്നതിൽ തുടങ്ങി, ഫൈനലിലെത്തുന്ന ടീമുകൾ എത്ര ഗോളടിക്കും എന്നതിൽ വരെ പ്രവചന മത്സരം നടന്നു.

ഇന്നലെ നടന്ന അർജന്റീന-ഫ്രാൻസ് കലാശപ്പോരിന്റെ ഗോൾ നില പ്രവചിച്ച് താരമായിരിക്കുകയാണ് ആറാം ക്ലാസുകാരി അയിഷ ഐഫ. കോഴിക്കോട് നടുവണ്ണൂർ ഗവ.ഹയർസെക്കൻഡി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ഐഫ. സ്കൂളിൽ നടന്ന മത്സരത്തിലായിരുന്നു ഐഷയുടെ പ്രവചനം.

​ഒരാളും കൃത്യമായി പ്രവചിക്കില്ലെന്ന് കരുതി ഷൂട്ടൗട്ടിലെ സ്കോറായ 4-2 ഉത്തരമായി പരിഗണിക്കാമെന്നായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാൽ ഐഫയുടെ പ്രവചനം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകളഞ്ഞു.

അർജന്റീനയുടെ ആരാധികയാണ് ഐഫ. രണ്ടു മികച്ച ടീമാണെന്നും പ്രവചന മത്സരത്തിൽ വിജയിയായതോടെ അർജന്റീന കപ്പടിച്ച പോലൊരു സന്തോഷം തോന്നിയെന്നും ഐഫ പറഞ്ഞു. ഐഫയുടെ പ്രവചനം ഇങ്ങനെയായിരുന്നു.

അർജന്റീന 3, ഫ്രാൻസ് 3
പെനാൾട്ടി: അർജന്റീന 4, ഫ്രാൻസ് 2.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - World Cup Football Prediction Competition
Next Story