Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightസ​ർ​വ​ക​ലാ​ശാ​ല​യി​ൽ...

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മെ​സ്സി​ക്കെ​ന്ത് കാ​ര്യം?

text_fields
bookmark_border
university campus will be base camp for world-class celebrities
cancel
camera_alt

ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ൽ അ​ർ​ജ​ൻ​റീ​ന, സ്പെ​യി​ൻ ടീ​മു​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ

ദോ​ഹ: ഇ​ന്ത്യ ഒ​രു ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് വേ​ദി​യാ​വു​ന്നു...​അ​ർ​ജ​ൻ​റീ​ന​യും സ്പെ​യി​നും ജ​ർ​മ​നി​യും ഉ​ൾ​പ്പെ​ടെ വ​മ്പ​ൻ ടീ​മു​ക​ൾ കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലു​മൊ​രു സ​ർ​വ​ക​ലാ​ശാ​ലാ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ക​യും പ​രി​ശീ​ലി​ക്കു​ക​യും ചെ​യ്യു​ന്നു... എ​ത്ര മ​നോ​ഹ​ര​മാ​യ ന​ട​ക്കാ​ത്ത സ്വ​പ്നം...

എ​ന്നാ​ൽ, ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഇ​ത്ത​വ​ണ ഇ​ങ്ങ് ഖ​ത്ത​റി​ലെ​ത്തുേ​മ്പാ​ൾ ഇ​തെ​ല്ലാം ന​ട​ക്കാ​ൻ​പോ​കു​ന്ന മ​നോ​ഹ​ര സ്വ​പ്ന​ങ്ങ​ളാ​ണ്. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി ഖ​ത്ത​റി​ലെ​ത്തു​ന്ന ല​യ​ണ​ൽ മെ​സ്സി​യു​ടെ അ​ർ​ജ​ൻ​റീ​ന​യും സെ​ർ​ജി​യോ ബു​സ്ക്വ​റ്റ്സി​ന്റെ സ്പെ​യി​നും ഒ​രു​മാ​സ​ത്തി​ലേ​റെ കാ​ലം ഉ​ണ്ടും ഉ​റ​ങ്ങി​യും പ​രി​ശീ​ലി​ച്ചും ക​ഴി​യു​ന്ന​ത് ഇ​വി​ടെ​യൊ​രു സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ലാ​ണ്. സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സ് എ​ന്നൊ​ക്കെ കേ​ൾ​ക്കുേ​മ്പാ​ൾ നാ​ട്ടി​ലെ കാ​മ്പ​സു​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഓ​ർ​മ​യി​ലെ​ത്തു​ന്ന​തെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് തെ​റ്റി. ലോ​കോ​ത്ത​ര താ​ര സാ​ന്നി​ധ്യ​മു​ള്ള ടീ​മു​ക​ൾ നി​ർ​ബ​ന്ധ​ബു​ദ്ധി​യോ​ടെ തെ​ര​ഞ്ഞെ​ടു​ത്ത ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സ് വേ​റെ ലെ​വ​ൽ ത​ന്നെ​യാ​ണ്. പേ​രി​ൽ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സാ​ണെ​ങ്കി​ലും സം​ഗ​തി പ​ഞ്ച​ന​ക്ഷ​ത്ര സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് അ​ർ​ജ​ൻ​റീ​ന​യെ​യും സ്പെ​യി​നി​നെ​യും ത​ങ്ങ​ളു​ടെ മു​റ്റ​ത്തേ​ക്ക് വ​ര​വേ​ൽ​ക്കു​ന്ന​ത്.

ഒ​രു വ​ർ​ഷം മു​മ്പ് ടീം ​ബേ​സ് ക്യാ​മ്പ് നി​ശ്ച​യി​ക്കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​പ്പോ​ഴേ ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​നാ​യി​രു​ന്നു ആ​വ​ശ്യ​ക്കാ​രേ​റെ. അ​ർ​ജ​ൻ​റീ​ന ആ​ദ്യം ത​ന്നെ ത​ങ്ങ​ളു​ടെ ഇ​ട​മാ​യി ഈ ​പ​ഠ​ന​ക്ക​ള​രി​യെ ഉ​റ​പ്പി​ച്ചു. ക്ല​ബ് ലോ​ക​ക​പ്പ് വേ​ള​യി​ൽ ബ​യേ​ൺ​മ്യൂ​ണി​ക്കും ലി​വ​ർ​പൂ​ളു​മെ​ല്ലാം താ​മ​സി​ച്ച​തി​ന്റെ പാ​ര​മ്പ​ര്യ​മു​ണ്ടാ​യി​രു​ന്നു ദോ​ഹ​യി​ൽ നി​ന്നും അ​ര​മ​ണി​ക്കൂ​ർ മാ​ത്രം സ​ഞ്ച​രി​ച്ചെ​ത്താ​വു​ന്ന ഈ ​വി​ശാ​ല​മാ​യ കാ​മ്പ​സി​ന്.

എ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ

ക​ളി​ക്കാ​ർ​ക്ക് താ​മ​സം, പ​രി​ശീ​ല​നം, വി​നോ​ദം തു​ട​ങ്ങി എ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​കു​ന്നു​വെ​ന്ന​താ​ണ് ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​യെ ടീം ​ബേ​സ് ക്യാ​മ്പു​ക​ളി​ൽ ഏ​റ്റ​വും സ്വീ​കാ​ര്യ​മാ​ക്കു​ന്ന​ത്. താ​മ​സ​ത്തി​ന് ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ഹോ​സ്റ്റ​ൽ മു​റി​ക​ൾ. ജിം​നേ​ഷ്യ​വും വി​നോ​ദ​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, ടെ​ക്നി​ക്ക​ൽ ഏ​രി​യ, ര​ണ്ടു പ​രി​ശീ​ല​ന മൈ​താ​ന​ങ്ങ​ൾ, മീ​റ്റി​ങ് റൂം ​എ​ന്നി​വ​യെ​ല്ലാം ലോ​കോ​ത്ത​രം. താ​മ​സ​വും, പ​രി​ശീ​ല​ന​വു​മെ​ല്ലാം കാ​മ്പ​സി​ന​ക​ത്തു ത​ന്നെ​യാ​വു​മ്പോ​ൾ പു​റ​ത്തേ​ക്കു​ള്ള സ​ഞ്ചാ​രം മ​ത്സ​ര​ത്തി​നു മാ​ത്ര​മാ​യി ചു​രു​ങ്ങും.

പ​രി​ശീ​ല​ന മൈ​താ​നും, വി​വി​ധോ​ദ്ദേ​ശ്യ സ്റ്റേ​ഡി​യം, ഫ്ല​ഡ്ലൈ​റ്റ് സൗ​ക​ര്യം, ഫി​റ്റ്ന​സ് സെൻറ​ർ, ക​ളി​ക്കാ​രു​ടെ സ്വ​കാ​ര്യ​ത കൂ​ടി പ​രി​ഗ​ണി​ക്കു​ന്ന അ​ന്ത​രീ​ക്ഷം, റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ -മ​സാ​ജ് റൂം, ​ക്ലി​നി​ക്, വി​ഡി​യോ റൂം, ​അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ്, അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സ്, ര​ണ്ട് ഒ​ളി​മ്പി​ക് സെ​സ് നീ​ന്ത​ൽ കു​ള​ങ്ങ​ൾ, ഡ്ര​സ്സി​ങ് റൂം ​അ​ങ്ങ​നെ ഒ​രു കാ​മ്പ​സി​ൽ എ​ല്ലാം ഒ​ത്തു​ചേ​രു​ന്നു.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഹോ​സ്റ്റ​ൽ വ​ണ്ണി​ലാ​ണ് അ​ർ​ജ​ൻ​റീ​ന​യു​ടെ താ​മ​സം. ട്രെ​യി​നി​ങ് സൈ​റ്റ് മൂ​ന്നു പ​രി​ശീ​ല​ന വേ​ദി​യു​മാ​വും. 2019 ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് സ​മ​യ​ത്ത് ലി​വ​ർ​പൂ​ൾ ടീ​മി​ന്‍റെ ക്യാ​മ്പും ഇ​വി​ടെ​യാ​യി​രു​ന്നു. ഹോ​സ്റ്റ​ൽ ര​ണ്ടി​ൽ താ​മ​സി​ക്കു​ന്ന സ്പെ​യി​നി​ന് തൊ​ട്ട​ടു​ത്ത് ത​ന്നെ പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. പു​റ​ത്താ​ണ് താ​മ​സ​മെ​ങ്കി​ലും നെ​ത​ർ​ല​ൻ​ഡ്സി​ന്റെ പ​രി​ശീ​ല​ന വേ​ദി​യും ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സാ​ണ്.

ക​ളി​യെ​ല്ലാം അ​രി​കെ

അ​ർ​ജ​ൻ​റീ​ന​ക്ക് ഗ്രൂ​പ് മ​ത്സ​രം ന​ട​ക്കു​ന്ന ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് 7.5 കി​ലോ​മീ​റ്റ​ർ ദൂ​രം. ഇ​വി​ടെ​യാ​ണ് ര​ണ്ടു ക​ളി​ക​ളും. പോ​ള​ണ്ടി​നെ നേ​രി​ടു​ന്ന സ്റ്റേ​ഡി​യം 974ലേ​ക്ക് 19.5 കി​ലോ​മീ​റ്റ​ർ ദൂ​ര​വും. സ്പെ​യി​നി​ന്, മ​ത്സ​ര വേ​ദി​യാ​യ അ​ൽ തു​താ​മ​യി​ലേ​ക്ക് 25കി.​മീ​യും അ​ൽ ബെ​യ്തി​ലേ​ക്ക് 38ഉം ​കി​ലോ​മീ​റ്റ​ർ. ക​ളി​ക്ക​ല്ലാ​തെ ടീ​മു​ക​ൾ​ക്ക് കാ​മ്പ​സ് വി​ടേ​ണ്ടെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സൗ​ക​ര്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsBase Campuniversity campus
News Summary - university campus will be base for world-class celebrities
Next Story