Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇത് അവസാനമല്ല; ഇനിയും മുന്നേറാനുണ്ട്' -സ്ലാറ്റ്കോ ഡാലിച്ച്

text_fields
bookmark_border
Zlatko Dalic
cancel
camera_alt

സ്​​ലാ​റ്റ്കോ ഡാ​ലി​ച്ച്

ദോഹ: ക്വാർട്ടറിൽ ബ്രസീലിനെ തോൽപിച്ചത്കൊണ്ട് കളി അവസാനിക്കുന്നില്ലെന്ന് ഓർമിപ്പിച്ച് െക്രായേഷ്യൻ പരിശീലകൻ സ്ലാറ്റ്കോ ഡാലിച്ച്. പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ കീഴടക്കിയ മത്സരത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച മത്സരമാണ് അവസാനിച്ചതെന്നും ഈ ലോകകപ്പിലെ ഒരു പ്രധാന കിരീട ഫേവറിറ്റുകളെയാണ് ഞങ്ങൾ പുറത്താക്കിയതെന്നും ഡാലിച്ച് പറഞ്ഞു. അഭിമാനം, ധൈര്യം, വിശ്വാസം, രാജ്യസ്നേഹം...ഇതാണ് െക്രായേഷ്യ. ഏറ്റവും തീവ്രമായ സമ്മർദ്ദത്തിൻ കീഴിലാണ് തൻെറ ടീം വെല്ലുവിളിയുയർത്തിയത് -അദ്ദേഹം പറഞ്ഞു.

ആവശ്യമുള്ളപ്പോൾ െക്രായേഷ്യ ഏറ്റവും മികച്ചവരാണെന്നും എപ്പോഴും വിജയിക്കുമെന്നും ആരും ഞങ്ങളെ ഒരിക്കലും വിലകുറച്ച് കാരണരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2018ൽ റഷ്യയിലും രണ്ട് പെനാൽറ്റികളിലൂടെ വിജയം നേടി ഫൈനലിലെത്തിയ െക്രായേഷ്യ അതേ മികവ് ഖത്തറിലും ആവർത്തിക്കുന്ന കാഴ്ചയാണ് കാണുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘This is not the end; There's still a long way to go' - Zlatko Dalic
Next Story