Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെമി ഫൈനൽ എളുപ്പമാകില്ല; മൊറോക്കോ കരുത്തർ - െദഷാംപ്സ്

text_fields
bookmark_border
Didier Deschamps
cancel
camera_alt

ഫ്ര​​ഞ്ച്​ കോ​​ച്ച്​ ദി​​ദി​​യ​​ർ​ ദെ​​ഷാം​​പ്​​​സ്​

ദോഹ: ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഖത്തർ ലോകകപ്പിെൻറ സെമിഫൈനൽ യോഗ്യത നേടിയതിൽ സന്തോഷം പ്രകടിപ്പിച്ചും ടീമംഗങ്ങളെ അഭിനന്ദിച്ചും ഫ്രഞ്ച് പരീശീലകൻ ദിദിയർ ദെഷാംപ്സ്.

മൊറോക്കോക്കെതിരായ സെമി ഫൈനൽ മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായും ടീമിെൻറ പ്രകടനത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിന് പരിശ്രമിക്കുമെന്നും ദെഷാംപ്സ് പറഞ്ഞു. അറ്റ്ലസ് ലയൺസ് ഖത്തർ ലോകകപ്പിെൻറ വിസ്മയമാണെന്ന് വിശേഷിപ്പിച്ച ദെഷാംപ്്സ്, മൊറോക്കൻ ടീമിനെ മറികടക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിെൻറ ആവശ്യകത വ്യക്തമാക്കുകയും അവർക്കെതിരെ കളിക്കുകയെന്നത് എളുപ്പമാകില്ലെന്നും ഉൗന്നിപ്പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ മത്സരശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച സ്ക്വാഡാണ് ഇംഗ്ലണ്ടിനുണ്ടായിരുന്നത്. അവർക്കെതിരെ ഞങ്ങൾ മികച്ച പ്രകടനം നടത്തിയെങ്കിലും സാങ്കേതികത്തികവിൽ അവർ ഞങ്ങളേക്കാൾ മുന്നിലായിരുന്നു.

ഞങ്ങൾക്ക് അനുഭവങ്ങളുണ്ട്. പരിചയ സമ്പത്ത് കൂടുതൽ ഞങ്ങൾക്കായിരുന്നു. താരങ്ങളെല്ലാം നല്ല മാനസിക നിലയിലുമാണ്. ഇംഗ്ലണ്ടിനും മികച്ച താരങ്ങളാണുള്ളത്, അവരൊക്കെ യൂറോപ്പിലെ മുൻനിര ക്ലബുകൾക്ക് വേണ്ടിയാണ് പന്തു തട്ടുന്നത്.

ടൂർണമെൻറിെൻറ തുടക്കത്തിൽ ഇംഗ്ലണ്ട് മികച്ച ടീമായിരുന്നുവെന്ന് നമ്മൾ കണ്ടു. ഭാഗ്യവശാൽ ജയം ഞങ്ങളുടെ വഴിയിലായിരുന്നു. ജയത്തിന് ചിലപ്പോൾ ഭാഗ്യം ആവശ്യമാണ് -ദെഷാംപ്സ് പറഞ്ഞു.

ടൂർണമെൻറ് അവസാനത്തോടെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനുമായുള്ള ദെഷാംപ്സിെൻറ കരാർ അവസാനിക്കും. അതേസമയം, ടൂർണമെൻറിന് ശേഷവും ദെഷാംപ്സ് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡറേഷൻ പ്രസിഡൻറ് നോയൽ ലെ െഗ്രറ്റ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The semi-finals won't be easy; Morocco is Strong - Didier Deschamps
Next Story