Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightകല്ലരട്ടിക്കലിൽ വീട്​...

കല്ലരട്ടിക്കലിൽ വീട്​ ബ്രസീൽ ഹൗസാക്കി ആരാധകർ

text_fields
bookmark_border
Brazil House
cancel
camera_alt

ക​ല്ല​ര​ട്ടി​ക്ക​ലി​ലെ ബ്ര​സീ​ൽ ഹൗ​സി​ൽ ആ​രാ​ധ​ക​ർ

ഊ​ർ​ങ്ങാ​ട്ടി​രി: ലോ​ക​ക​പ്പ് അ​ടു​ത്തെ​ത്തി​യ​തോ​ടെ താ​മ​സി​ക്കു​ന്ന വീ​ടി​ന് പൂ​ർ​ണ​മാ​യി മ​ഞ്ഞ നി​റം ന​ൽ​കി​ ഒ​രു​കൂ​ട്ടം ബ്ര​സീ​ൽ ആ​രാ​ധ​ക​ർ. ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ ക​ല്ല​ര​ട്ടി​ക്ക​ലി​ലെ ഷി​ജി​ലേ​ഷ് എ​ട​ക്ക​ര​യു​ടെ വീ​ടാ​ണ് നി​റം മാ​റ്റി​യ​ത്. വീ​ടി​ന്റെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ഇ​തി​ന​കം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

മൂ​ന്നു ദി​വ​സം​കൊ​ണ്ടാ​ണ് ബ്ര​സീ​ൽ ആ​രാ​ധ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് മ​ഞ്ഞ​യാ​ക്കി​യ​ത്. ലോ​ക​ക​പ്പ് ക​ഴി​യും​വ​രെ വീ​ട് പൂ​ർ​ണ​മാ​യി ത​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ബ്ര​സീ​ൽ ആ​രാ​ധ​ക​ർ പ​റ​യു​ന്നു. വീ​ടി​ന് മു​ന്നി​ലെ ചു​മ​രി​ൽ ബ്ര​സീ​ൽ ഹൗ​സ് എ​ന്നും എ​ഴു​തി​യി​ട്ടു​ണ്ട്. തു​ട​ക്കം മു​ത​ൽ അ​വ​സാ​നം വ​രെ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ വീ​ട് സ​ജ്ജീ​ക​രി​ച്ചത്.

അ​ക​ത്തേ​ക്ക് ക​യ​റി​യാ​ൽ ബ്ര​സീ​ൽ താ​ര​ങ്ങ​ളാ​യ പെ​ലെ, റൊ​ണാ​ൾ​ഡീ​േ​ഞ്യാ, ക​ക്ക, റൊ​മേ​രി​യോ, റൊ​ണാ​ൾ​ഡോ, നെ​യ്മ​ർ ഉ​ൾ​പ്പെ​ടെ താ​ര​ങ്ങ​ളെ ചു​മ​രി​ൽ കാ​ണാം. ഖ​ത്ത​റി​ൽ ഇ​ത്ത​വ​ണ ബ്ര​സീ​ൽ ക​പ്പ​ടി​ക്കും എ​ന്ന് ഇ​വി​ട​ത്തെ ആ​രാ​ധ​ക​ർ ഒ​രു​പോ​ലെ പ​റ​യു​ന്നു. അ​തേ​സ​മ​യം, പ്ര​ദേ​ശ​ത്തെ അ​ർ​ജ​ന്റീ​ന, പോ​ർ​ചു​ഗ​ൽ, ജ​ർ​മ​നി, സ്പെ​യി​ൻ ഉ​ൾ​പ്പെ​ടെ മ​റ്റു ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​രും ലോ​ക​ക​പ്പി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​പ്പ​ത്തി​നൊ​പ്പം ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ​രും കൊ​ടി തോ​ര​ണ​ങ്ങ​ളും മ​റ്റും കെ​ട്ടി പ്ര​ദേ​ശ​ത്തെ ഭം​ഗി​യാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qutar world cupBrazil House
News Summary - The fans turned the house into Brazil House
Next Story