Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightലോ​ക​ക​പ്പി​ന്റെ...

ലോ​ക​ക​പ്പി​ന്റെ സാ​​ങ്കേ​തി​ക മി​ക​വ് അ​ട​യാ​ള​പ്പെ​ടു​ത്തി ‘ക​ണ​ക്ട​ഡ് ടൂ​ർ​ണ​മെ​ന്റ്’ റി​പ്പോ​ർ​ട്ട്

text_fields
bookmark_border
World Cup Command Center at Aspire
cancel
camera_alt

ആ​സ്പ​യ​റി​ലെ ലോ​ക​ക​പ്പ് ക​മാ​ൻ​ഡ് സെ​ന്റ​ർ

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പ് ഖ​ത്ത​ർ 2022ന് ​വി​ജ​യ​ക​ര​മാ​യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​തി​ന്റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​നൊ​രു​ങ്ങ​വെ ടൂ​ർ​ണ​മെ​ന്റി​ന്റെ സാ​ങ്കേ​തി​ക പാ​ര​മ്പ​ര്യ​മാ​യ (ടെ​ക്‌​നോ​ള​ജി​ക്ക​ൽ ലെ​ഗ​സി) ക​ണ​ക്ട​ഡ് ടൂ​ർ​ണ​മെ​ന്റ് റി​പ്പോ​ർ​ട്ട് വി​വ​ര സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. ടൂ​ർ​ണ​മെ​ന്റി​നെ അ​സാ​ധാ​ര​ണ​വും അ​വി​സ്മ​ര​ണീ​യ​വു​മാ​യ സം​ഭ​വ​മാ​ക്കി മാ​റ്റി​യ സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ളു​ടെ​യും പു​തു​മ​ക​ളു​ടെ​യും സ​മ​ഗ്ര​മാ​യ അ​വ​ലോ​ക​ന​മാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 14 സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ന്റെ​യും പി​ന്തു​ണ​യു​ടെ​യും ഫ​ല​മാ​ണ് സാ​ങ്കേ​തി​ക​മേ​ഖ​ല​യി​ലെ നേ​ട്ട​ങ്ങ​ളെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ശ​യ​വി​നി​മ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, സ​ർ​ക്കാ​ർ ശൃം​ഖ​ല​ക​ൾ, ടൂ​ർ​ണ​മെ​ന്റ് കാ​ല​യ​ള​വി​ലെ ശ്ര​ദ്ധേ​യ​മാ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ൾ ‘ക​ണ​ക്ട​ഡ് ടൂ​ർ​ണ​മെ​ന്റ്’ റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സാ​ങ്കേ​തി​ക ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ വി​ന്യാ​സം, മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ളു​ടെ പ്ര​ക​ട​നം, നൂ​ത​ന ഫൈ​വ് ജി ​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗം, കാ​യി​ക​രം​ഗ​ത്തെ ഉ​യ​ർ​ന്നു​വ​രു​ന്ന ഹ​രി​ത സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, ബി​ഗ്ഡാ​റ്റ​യു​ടെ പ്ര​യോ​ഗം, ഡ്രോ​ൺ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ ഗ​ണ്യ​മാ​യ പു​രോ​ഗ​തി എ​ന്നി​വ​യും വി​ശ​ദീ​ക​രി​ക്കു​ന്നു.

ഖ​ത്ത​റി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് ഫു​ട്‌​ബാ​ൾ സം​ഘാ​ട​ന രം​ഗ​ത്ത് സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ളു​ടെ വി​പ്ല​വം സൃ​ഷ്ടി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ക, കൃ​ത്യ​സ​മ​യ​ത്തെ ഗ​താ​ഗ​ത പ​രി​ഹാ​ര​ങ്ങ​ൾ, സ്‌​റ്റേ​ഡി​യ​ത്തി​ലെ സ്മാ​ർ​ട്ട് സൗ​ക​ര്യ​ങ്ങ​ൾ, ആ​ഗോ​ള മാ​ധ്യ​മ സം​പ്രേ​ഷ​ണം, ആ​സ്പ​യ​റി​ലെ ലീ​ഡ​ർ​ഷി​പ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്റ​ർ, ഗോ​ൾ ലൈ​ൻ സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ​യെ​ല്ലാം ഇ​തി​ലു​ൾ​പ്പെ​ടും.

കാ​യി​ക​രം​ഗ​വും ഹ​രി​ത സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ കാ​യി​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്കാ​യി ഖ​ത്ത​ർ ലോ​ക​ക​പ്പ് പു​തി​യ മാ​ന​ദ​ണ്ഡം സ്ഥാ​പി​ച്ച​താ​യി പ​റ​യു​ന്നു. പു​ന​രു​ൽ​പാ​ദി​പ്പി​ക്കാ​വു​ന്ന ഊ​ർ​ജ സ്രോ​ത​സ്സു​ക​ൾ, പ​രി​സ്ഥി​തി​സൗ​ഹൃ​ദ സ്റ്റേ​ഡി​യ​ങ്ങ​ൾ, മാ​ലി​ന്യ​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നും വേ​ർ​തി​രി​ക്കു​ന്ന​തി​നു​മു​ള്ള സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​തി​ലു​ൾ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World CupKuwaitExcellenceTechnology NewsConnected Tournament
News Summary - The 'Connected Tournament' marks the technological excellence of the World Cup
Next Story