Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കേരളത്തിന് നന്ദി'; മലപ്പുറത്തെ കട്ടൗട്ട് പങ്കുവെച്ച് നെയ്മർ

text_fields
bookmark_border
neymar fans kerala
cancel

കേരളത്തിലെ ഫുട്ബാൾ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീല്‍ സൂപ്പർ താരം നെയ്മര്‍. മലപ്പുറം ചങ്ങരംകുളം ഒതല്ലൂരില്‍ കുട്ടിയെ പുറത്തേറ്റി തന്‍റെ കൂറ്റൻ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്റെ ചിത്രത്തിനൊപ്പമാണ് നെയ്മറുടെ കുറിപ്പ്.

'ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും സ്‌നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ' നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നെയ്മര്‍ ജൂനിയറിന്‍റെ ഔദ്യോഗിക വെബ്സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ബ്രസീൽ പുറത്തായത്. അന്ന് കണ്ണീരോടെയാണ് നെയ്മർ കളം വിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thanks to Kerala; Neymar shared the Malappuram cutout
Next Story