Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'താങ്ക് യു കേരള'; ഫുട്ബാൾ ആവേശത്തിന് നന്ദിയറിയിച്ച് അർജന്‍റീന ടീം

text_fields
bookmark_border
താങ്ക് യു കേരള; ഫുട്ബാൾ ആവേശത്തിന് നന്ദിയറിയിച്ച് അർജന്‍റീന ടീം
cancel

ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ കേരളത്തിന്‍റെ ഫുട്ബാൾ ആവേശത്തിന് നന്ദി രേഖപ്പെടുത്തി അർജന്‍റീന ടീം. ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു അർജന്‍റീന ആരാധകർക്ക് നന്ദിയറിയിച്ചത്. ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിലെ ആരാധകർക്ക് നന്ദി അറിയിക്കുന്നതിനൊപ്പം കേരളത്തെ പ്രത്യേകം പരാമർശിക്കുകയായിരുന്നു.

'താങ്ക് യു ബംഗ്ലാദേശ്. താങ്ക് യു കേരള, ഇന്ത്യ, പാകിസ്താൻ. നിങ്ങളുടെ പിന്തുണ അതിശയിപ്പിച്ചു' -അർജന്‍റീന ടീം ട്വീറ്റ് ചെയ്തു. അർജന്‍റീനക്ക് ഏറെ ആരാധകരുള്ള ബംഗ്ലാദേശിൽ നിന്നുള്ള വിജയാഘോഷ വിഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

കേരളത്തിന്‍റെ ഫുട്ബാൾ ആവേശം ഇത്തവണയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴിക്കോട് പുള്ളാവൂർ പുഴയിൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത് നേരത്തെ അർജന്‍റീന ടീം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പിന്നീട് പുള്ളാവൂർ പുഴയിൽ മെസ്സിയോടൊപ്പം ക്രിസ്റ്റ്യാനോയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ ഉയർന്നു. ഈ ചിത്രം അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ തന്നെ പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഫിഫക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.


ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് വാശിയേറിയ ഫൈനൽ മത്സരത്തിൽ അർജന്‍റീന ജേതാക്കളായത്. അർജന്‍റീന ആരാധകരുടെ ആഘോഷങ്ങൾ ലോകമെമ്പാടും തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - thank you kerala argentina football team tweet
Next Story