Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകകപ്പ് കളിക്കുന്ന മെക്സിക്കോയെ സന്നാഹത്തിൽ വീഴ്ത്തി നേരത്തെ പുറത്തായ സ്വീഡൻ
text_fieldsbookmark_border
സ്റ്റോക്ഹോം: ഖത്തർ ലോകകപ്പിൽ അമേരിക്കൻ ഉപഭൂഖണ്ഡത്തിന്റെ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകാനെത്തുന്ന മെക്സിക്കോക്ക് ഷോക്കായി സന്നാഹത്തിലെ തോൽവി. യൂറോപ്യൻ േപ്ലഓഫ് തോറ്റ് പുറത്തായ സ്വീഡനാണ് ടീമിനെ 2-1ന് മറികടന്നത്. 54ാം മിനിറ്റിൽ ലീഡ് പിടിച്ച് സ്വീഡനാണ് ആദ്യം മുന്നിലെത്തിയത്. മെക്സിക്കൻ മധ്യനിരയെയും പ്രതിരോധത്തെയും മനോഹരമായി ഡ്രിബ്ൾ ചെയ്ത് എത്തിയ മതിയാസ് സ്വാൻബർഗ് മറിച്ചുനൽകിയ പാസ് അനായാസം വലയിലെത്തിച്ച് മാർകസ് റോഡനാണ് ആദ്യ ഗോൾ നേടിയത്. അഞ്ചു മിനിറ്റ് കഴിഞ്ഞ് മെക്സിക്കോ വിങ്ങർ അലക്സിസ് വെഗ ടീമിനെ ഒപ്പമെത്തിച്ചു. ഹെക്ടർ ഹെരേരയുടെ പാസിലായിരുന്നു ലക്ഷ്യം കണ്ടത്.
അതിവേഗ നീക്കങ്ങളുമായി ഇരുടീമും മനോഹര ഗെയിം പുറത്തെടുത്ത കളിയുടെ 84ാം മിനിറ്റിൽ സ്വാൻബർഗ് സ്വീഡന്റെ വിജയഗോൾ നേടി.
Next Story

