വീട്ടിൽ കവർച്ച: നാട്ടിലേക്ക് മടങ്ങിയ സ്റ്റെർലിങ് ഫ്രഞ്ചുപോരിന് തിരിച്ചെത്തുന്നു
text_fieldsവീട്ടിൽ കവർച്ച: നാട്ടിലേക്ക് മടങ്ങിയ സ്റ്റെർലിങ് ഫ്രഞ്ചുപോരിന് തിരിച്ചെത്തുന്നുടൂർണമെന്റിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നാകുമെന്നുറപ്പുള്ള ഇംഗ്ലണ്ട്- ഫ്രാൻസ് മത്സരത്തിന് പരമാവധി കരുത്തുകൂട്ടി ടീമുകൾ. ലണ്ടനിലെ വസതി കവർച്ചക്കാരുടെ വിളയാട്ടത്തിനിരയായതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയിരുന്ന റഹീം സ്റ്റെർലിങ്ങും ഇതിന്റെ ഭാഗമായി ഖത്തറിൽ ടീമിനൊപ്പം ചേരും. ശനിയാഴ്ച അൽബൈത് സ്റ്റേഡിയത്തിലാണ് പോരാട്ടം. വെള്ളിയാഴ്ച പരിശീലനത്തിന് ഇംഗ്ലീഷ് സംഘത്തിനൊപ്പം ചേരുമെന്ന് താരം അറിയിച്ചു.
ഗ്രൂപ് ഘട്ടത്തിൽ രണ്ടു മത്സരങ്ങളിലാണ് സ്റ്റെർലിങ് ഇറങ്ങിയിരുന്നത്. മാർകസ് റാഷ്ഫോഡ്, ബുകായോ സാക, ഫിൽ ഫോഡൻ എന്നീ കരുത്തർ ഇതേ സ്ഥാനത്ത് പകരക്കാരായി ഉള്ളതിനാൽ കോച്ച് സൗത്ഗെയിറ്റ് അടുത്ത കളിയിൽ ആരെ ഇറക്കുമെന്ന് കാത്തിരുന്നു കാണണം.
ഫ്രാൻസിനെതിരെ ക്വാർട്ടർ കടന്നാൽ പോർച്ചുഗൽ- മൊറോക്കോ മത്സര ജേതാക്കളാകും ഇംഗ്ലണ്ടിന് എതിരാളികൾ.

