ലോകകപ്പിലേക്ക് പറന്നിറങ്ങുന്നു; ആകാശം ബിസിയാണ്
text_fieldsഖത്തർ ലോകകപ്പിൻെറ ഭാഗമായി തയ്യാറാക്കിയ വിമാനം
ദോഹ: ഫിഫ ലോകകപ്പിെൻറ ആദ്യ ആഴ്ചയിൽ ഖത്തറിലെ രണ്ട് വിമാനത്താവളങ്ങളിലുമായി 7000 വിമാനങ്ങൾ എത്തിയതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ലോകകപ്പ് വേളയിൽ ഖത്തർ വ്യേമമേഖല ഉയർന്ന തോതിലുള്ള പ്രവർത്തനങ്ങൾക്കാണ് സാക്ഷ്യംവഹിച്ചതെന്നും അതോറിറ്റി ട്വീറ്റ് ചെയ്തു.
2022 ലോകകപ്പ് തുടക്കത്തോടെ തന്നെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുമായി വിമാനഗതാഗതം ഗണ്യമായി വർധിച്ചിട്ടുണ്ട്. ലോകകപ്പിനോടനുബന്ധിച്ച് പല ഗൾഫ് വിമാനക്കമ്പനികളും ഖത്തറിലേക്ക് ഷട്ടിൽ സർവീസുകൾ ആരംഭിച്ചിരുന്നു. കൂടാതെ ടൂർണമെൻറ് ആരാധകർക്കായി സംയുക്ത വ്യോമഗതാഗതം നൽകുന്നതിന് അറബ് രാജ്യങ്ങളിൽ നിന്നും ലോകത്തിെൻറ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള എയർലൈനുകൾ ദോഹയിലേക്കുള്ള അവരുടെ സർവീസുകൾ അധികരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തെക്കേ അമേരിക്കയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള എയർലൈനുകൾക്കും പുറമേ, ജർമൻ ലുഫ്താൻസ, എയർ ഫ്രാൻസ്, ഫിൻഎയർ, കെ.എൽ.എം എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളും ഖത്തറിലേക്ക് സ്ഥിരം സർവീസുകളും ചാർട്ടർ ഫ്ളൈറ്റുകളും ആരംഭിച്ചിട്ടുണ്ട്. ഇത് ഖത്തറിനും ലോകത്തിെൻറ മറ്റു ഭാഗങ്ങൾക്കുമിടയിലുള്ള വിമാനഗതാഗത പ്രവർത്തനം അധികരിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.
സന്ദർശകരെ വരവേറ്റുകൊണ്ട് ഹമദ് വിമാനത്താവളത്തിലെ പരിപാടിയിൽ നിന്ന്
ടൂർണമെൻറിെൻറ ആദ്യ ആഴ്ചയിൽ ഏഴായിരം വിമാനങ്ങളുടെ വരവ് പോക്ക് രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ദോഹ ഫ്ളൈറ്റ് ഇൻഫർമേഷൻ റീജിയൻ (എഫ്.ഐ.ആർ)പ്രവർത്തം സജീവമാക്കിയതോടെ ഖത്തറിലെ വ്യേമഗതാഗതം വളർച്ചയിലാണ്. ദോഹ എഫ്.ഐ.ആർ സജീവമാക്കിയത് കൂടുതൽ കാര്യക്ഷമമായ വ്യോമഗതാഗതവും സുരക്ഷക്ക് കൂടുതൽ ഗ്യാരണ്ടിയും നേടുഗകയെന്ന ലക്ഷ്യത്തോടെം ഖത്തറിലേക്ക് എത്തുന്നതിനും പുറപ്പെടുന്നതിനുമുള്ള ശേഷിയിലും വിമാന റൂട്ടുകളിലും വർധനവിന് കാരണമായിട്ടുണ്ട്.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡിസംബർ ഒന്നിന് മാത്രം 900ലധികം വിമാന നീക്കം രേഖപ്പെടുത്തിയതായി ഗതാഗത മന്ത്രാലയം ഒരു ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് വ്യാഴാഴ്ച ദോഹ മെേട്രായിലും ലുസൈൽ ട്രാമിലുമായി ആകെ 764118 പേരാണ് യാത്ര ചെയ്തത്. ദോഹ മെേട്രാ 732176 യാത്രക്കാരെയും ട്രാം 31942 യാത്രക്കാരെയും അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു.
മറ്റൊരു ട്വീറ്റിൽ വ്യാഴാഴ്ച എജ്യുക്കേഷൻ സിറ്റി, മുശൈരിബ് ട്രാമുകളിലായി 7082 പേരാണ് യാത്ര ചെയ്തതെന്നും ഒരേ ദിവസം 9771 പൊതു ബസ് ട്രിപ്പുകൾ 308714 യാത്രക്കാരെ കയറ്റിയതായും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

