Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightഫു​ട്ബാ​ൾ ടീ​മി​ന്...

ഫു​ട്ബാ​ൾ ടീ​മി​ന് സൗദി മ​ന്ത്രി​സ​ഭ​യു​ടെ അ​ഭി​ന​ന്ദ​നം

text_fields
bookmark_border
King Salman
cancel
camera_alt

സൗ​ദി മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു

ജി​ദ്ദ: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന 2022 ലോ​ക​ക​പ്പി​ൽ അ​ർ​ജ​ൻ​റീ​ന​ക്കെ​തി​രെ നേ​ടി​യ വി​ജ​യ​ത്തി​ൽ സൗ​ദി ടീ​മി​നെ​ മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു. സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ റി​യാ​ദി​ലെ യ​മാ​മ കൊ​ട്ടാ​ര​ത്തി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ്​ ദേ​ശീ​യ ടീ​മി​​ന്റെ ച​രി​ത്ര​വി​ജ​യ​ത്തി​ൽ മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ച​ത്.

ദേ​ശീ​യ ടീം ​അ​തേ ആ​വേ​ശ​ത്തോ​ടെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യും ലോ​ക​ക​പ്പി​ൽ യാ​ത്ര തു​ട​രു​മെ​ന്നും യോ​ഗം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. വി​ജ​യ​ത്തി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന സ​ഹോ​ദ​ര-​സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും മ​ന്ത്രി​സ​ഭ ന​ന്ദി പ​റ​ഞ്ഞു.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന​ത്തി​​ന്റെ​യും പു​രോ​ഗ​തി​യു​ടെ​യും സ​മൃ​ദ്ധി​യു​ടെ​യും ഏ​കീ​ക​ര​ണ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന വി​ധ​ത്തി​ൽ സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നു​മു​ള്ള രാ​ജ്യ​ത്തി​​ന്റെ താ​ൽ​പ​ര്യം മ​ന്ത്രി​സ​ഭ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്തോ​നേ​ഷ്യ​യി​ൽ ന​ട​ന്ന ജി-20 ​നേ​താ​ക്ക​ളു​ടെ ഉ​ച്ച​കോ​ടി​യു​ടെ ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു.

ആ​ഗോ​ള സാ​മ്പ​ത്തി​ക ഭൂ​പ​ട​ത്തി​ൽ അ​ഭി​മാ​ന​ക​ര​വും സു​പ്ര​ധാ​ന​വു​മാ​യ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ സൗ​ദി​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത് പ​​ങ്കെ​ടു​ത്ത കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തി​ന് ക​ഴി​ഞ്ഞ​താ​യും യോ​ഗം വി​ല​യി​രു​ത്തി.

രാ​ജ്യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഏ​കീ​ക​രി​ക്കു​ന്ന​തി​ലും ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും നേ​താ​ക്ക​ളെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ന​ല്ല ഫ​ല​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്യു​മെ​ന്നും​ മ​ന്ത്രി​സ​ഭ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupsaudinews
News Summary - Saudi Cabinet congratulates football team
Next Story