Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightക്രിസ്റ്റ്യാനോക്ക്...

ക്രിസ്റ്റ്യാനോക്ക് ശാരീരികാസ്വാസ്ഥ്യം; ഇന്ന് നൈജീരിയക്കെതിരെ ഇറങ്ങില്ല

text_fields
bookmark_border
ക്രിസ്റ്റ്യാനോക്ക് ശാരീരികാസ്വാസ്ഥ്യം; ഇന്ന് നൈജീരിയക്കെതിരെ ഇറങ്ങില്ല
cancel

ലിസ്ബൺ: ലോകകപ്പിന് മൂന്നുനാൾ മാത്രം ബാക്കിനിൽക്കെ സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശാരീരികാസ്വാസ്ഥ്യം. വയറുവേദനയെ തുടർന്ന് ബുധനാഴ്ച പരിശീലനത്തിൽനിന്ന് വിട്ടുനിന്ന താരം വ്യാഴാഴ്ച നൈജീരിയക്കെതിരായ സന്നാഹ മത്സരത്തിലും ഇറങ്ങിയേക്കില്ലെന്നാണ് സൂചന.

മാഞ്ചസ്റ്റർ യുനൈറ്റഡ്, ​കോച്ച് ടെൻ ഹാഗ് എന്നിവർക്കെതിരെ ദിവസങ്ങൾക്ക് മുമ്പ് ക്രിസ്റ്റ്യാനോ നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾക്കു പിന്നാലെയാണ് കായിക ലോകം. തന്നെ ക്ലബ് ചതിച്ചെന്നും കരിങ്കാലിയാക്കി മാറ്റിയെന്നതുമുൾപ്പെടെ വിമർശനങ്ങളായിരുന്നു ക്രിസ്റ്റ്യാനോ ഉന്നയിച്ചത്. 90 മിനിറ്റു നീണ്ട അഭിമുഖത്തിന്റെ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ ​വൈറലാണ്.

പ്രിമിയർ ലീഗ് ക്ലബിനെതിരായ പരാമർശങ്ങൾക്കു പിന്നാലെ ദേശീയ ടീമിലെ ബ്രൂണോ ഫെർണാണ്ടസ്, ജൊആവോ കാൻസലോ എന്നിവരുമായും പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. യുനൈറ്റഡിലും സഹതാരമാണ് ബ്രൂണോ.

ഒരാഴ്ച കഴിഞ്ഞ് ഘാനക്കെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ ലോകകപ്പ് മത്സരം. ഗ്രൂപ് എച്ചിൽ ഉറുഗ്വായ്, ദക്ഷിണ കൊറിയ ടീമുകളാണ് മറ്റു എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RonaldoWorld Cupstomach bug
News Summary - Ronaldo misses training, World Cup warm-up with stomach bug
Next Story