Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightഖി​യ ചാ​മ്പ്യ​ൻ​സ്...

ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ കി​രീ​ട​പ്പോ​രാ​ട്ടം ഇ​ന്ന്

text_fields
bookmark_border
ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ കി​രീ​ട​പ്പോ​രാ​ട്ടം ഇ​ന്ന്
cancel

ദോ​ഹ: ഒ​രു മാ​സ​ത്തോ​ള​മാ​യി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് ക​ളി​യു​ടെ മ​ഹാ​മേ​ള​​യൊ​രു​ക്കി​യ ‘ഖി​യ’ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന് വെ​ള്ളി​യാ​ഴ്ച കി​രീ​ട​പ്പോ​രാ​ട്ടം. രാ​ത്രി എ​ട്ടു​മ​ണി​ക്ക് ദോ​ഹ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഖ​ത്ത​റി​ന്റെ ചാ​മ്പ്യ​ൻ ക്ല​ബ് സി​റ്റി എ​ക്സ്ചേ​ഞ്ചും സ​ഫാ​രി ഫ്രൈ​ഡേ ഫി​ഫ മ​ഞ്ചേ​രി എ​ഫ്‌.​സി​യും ഏ​റ്റു​മു​ട്ടു​ന്ന​ത്.

ഇ​ന്ത്യ​ൻ സൂ​പ്പ​ർ​ലീ​ഗി​ലെ​യും ഐ ​ലീ​ഗി​ലെ​യും സ​ന്തോ​ഷ് ​ട്രോ​ഫി​യി​ലെ​യു​മെ​ല്ലാം താ​ര​ങ്ങ​ളു​ടെ തി​ള​ക്ക​മാ​ണ് ഇ​രു ടീ​മു​ക​ളു​ടെ​യും ക​രു​ത്ത്.സെ​മി​യി​ൽ മേ​റ്റ്സ് ഖ​ത്ത​റി​നെ​യാ​ണ് സി​റ്റി എ​ക്സ്ചേ​ഞ്ച് തോ​ൽ​പി​ച്ച​ത്. അ​ഖി​ൽ, ബി​ജോ പോ​ൾ, സാ​ദി​ഖ്, സ​ന്തോ​ഷ് ട്രോ​ഫി താ​രം നൗ​ഫ​ൽ, ടൂ​ണ​മെ​ന്റി​ൽ ഗോ​ളു​ക​ൾ വാ​രി​ക്കൂ​ട്ടി​യ മൗ​സൂ​ഫ്, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് താ​രം ഹ​ക്കു തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് സി​റ്റി​യു​ടെ ക​രു​ത്ത്.

ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യു​ടെ ടി.​പി. ര​ഹ​നേ​ഷാ​ണ് സ​ഫാ​രി​യു​ടെ വ​ല​കാ​ക്കു​ന്ന​ത്. മു​ഹ​മ്മ​ദ​ൻ​സ് താ​രം ഫ​സ​ലു, നോ​ർ​ത് ഈ​സ്റ്റ് താ​രം മി​ർ​ഷാ​ദ് എ​ന്നി​വ​ർ ക​ളി മെ​ന​യു​ന്നു. ദോ​ഹ സ്റ്റേ​ഡി​യം നി​റ​ഞ്ഞു​ക​വി​യു​ന്ന പോ​രാ​ട്ട​മാ​ണ് ഫൈ​ന​ലി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qia Champions Leagueqatar
News Summary - qia Champions League final today
Next Story