ബ്രസീൽ പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ ഖത്തർ പ്രതിനിധിയും
text_fieldsബ്രസീൽ പ്രസിഡന്റ് ലൂയി ഇനാസിയോ ലുലാ ഡ സിൽവയെ അഭിനന്ദിക്കുന്ന മന്ത്രി ശൈഖ് ഫഹദ് ബിൻ ഫൈസൽ ആൽഥാനി
ദോഹ: ബ്രസീൽ പ്രസിഡന്റ് ലൂയി ഇനാസിയോ ലുലാ ഡ സിൽവയുടെ സ്ഥാനാരോഹണച്ചടങ്ങിൽ ഖത്തർ പ്രതിനിധിയും സന്നിഹിതനായി. മന്ത്രി ശൈഖ് ഫഹദ് ബിൻ ഫൈസൽ ആൽഥാനിയാണ് പങ്കെടുത്തത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആശംസകൾ ശൈഖ് ഫഹദ് ബ്രസീൽ പ്രസിഡന്റിനെ അറിയിച്ചു. പ്രസിഡന്റ് ലുലാക്ക് എല്ലാവിധ വിജയാശംസകളും നേർന്നതിനൊപ്പം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ ഊഷ്മളമായി തുടരുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.
ഖത്തർ അമീറിന് തന്റെ ആശംസകൾ അറിയിച്ച ബ്രസീൽ പ്രസിഡന്റ് അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേർന്നു. ഒപ്പം ഖത്തറിലെ ജനങ്ങൾക്ക് ക്ഷേമവും ഐശ്വര്യവും ആശംസിച്ചു. ഫിഫ ലോകകപ്പിന്റെ സംഘാടനത്തിൽ അതിഗംഭീര വിജയം കൈവരിച്ച ഖത്തറിനെ ലുലാ പ്രത്യേകം അഭിനന്ദിച്ചു.

