തിരിച്ചുവരവ് ലക്ഷ്യമിട്ട് സോക്കറൂസ്
text_fieldsഡെന്മാർകിനെതിരായ മത്സരത്തിന് മുമ്പ് ആസ്പെറ്റാറിലെ പരിശീലനത്തിനിടെ ക്രിക്കറ്റ് കളിയിൽ ഏർപ്പെട്ടെ ആസ്േത്രലിയൻ താരങ്ങൾ
ദോഹ: ഗ്രൂപ്പ് ഡിയിൽ അവസാന മത്സരത്തിന് ഡെന്മാർക്കിനെ നേരിടാനിറങ്ങുമ്പോൾ ഓസീസ് പട തയ്യാറെടുക്കുന്നത് ജീവന്മരണ പോരാട്ടത്തിന്. 2006ൽ ഗ്രൂപ്പ് ഘട്ടത്തിനപ്പുറം പോകാത്ത ആസ്േത്രലിയയുടെ സുവർണ തലമുറയെ അനുസ്മരിപ്പിക്കും വിധത്തിൽ ഈ വർഷം വലിയ പ്രതീക്ഷകളാണ് മുന്നിലുള്ളതെന്ന് മുന്നേറ്റനിരക്കാരൻ മാത്യൂ ലക്കി പറഞ്ഞു.
സവിശേഷമായ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ ലക്കി കൂട്ടിച്ചേർത്തു. 2006ൽ സോക്കറൂസ് ഗ്രൂപ്പിൽ നിന്നും പുറത്തായപ്പോൾ ഞാനവരുടെ കടുത്ത ആരാധകനായിരുന്നുവെന്നും ഇപ്പോൾ ഞങ്ങൾ ക്ക് കളിക്കാരാകാനും അത് ചെയ്യാനുമുള്ള അവസരമാണ് മുന്നിൽ വന്നിരിക്കുന്നതെന്നും ലക്കി വ്യക്തമാക്കി.
ഞങ്ങൾ രാജ്യത്തിന് വേണ്ടി, നമുക്ക് വേണ്ടി, നമ്മുടെ സുഹൃത്തുക്കൾക്ക്, കുടുംബത്തിന് വേണ്ടി ചെയ്യുകയാണ്. ശനിയാഴ്ച തുനീഷ്യയെ ഒരു ഗോളിന് പരാജയപ്പെടുത്തി രണ്ടാം റൗണ്ട് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് സോക്കറൂസ്.
അവസാന 16ൽ സ്ഥാനം ഉറപ്പിക്കാൻ ആസ്േത്രലിയക്ക് ഡാനിഷ് പടയെ പരാജയപ്പെടുത്തിയേ തീരൂ. എന്നാൽ മറ്റു ഗ്രൂപ്പ് മത്സരങ്ങളിൽ ഇതിനകം യോഗ്യത നേടിയ ഫ്രാൻസിനെ പരാജയപ്പെടുത്താൻ തുനീഷ്യക്ക് കഴിയുന്നില്ലെങ്കിൽ രണ്ടാം റൗണ്ടിലെത്താൻ സമനില മതിയാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

