രാജ്യം ഉത്സവാന്തരീക്ഷത്തിൽ; ആത്മാഭിമാനത്തോടെ ലോകകപ്പ് സംഘാടകർ
text_fieldsഖത്തർ ലോകകപ്പ് സി.ഇ.ഒ നാസർ അൽ ഖാതിർ
ദോഹ: ലോകം കാത്തിരുന്ന വിശ്വ പോരാട്ടം ഏറ്റവും സമൃദ്ധമായ മത്സര മുഹൂർത്തങ്ങളുമായി പത്തു ദിനം പിന്നിടുേമ്പാൾ ആനന്ദ നിർവൃതിയിലാണ് ഖത്തർ ലോകകപ്പിൻെറ സംഘാടകർ. മധ്യപൂർവേഷ്യ ആദ്യമായി വേദിയാകുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ആദ്യ ആഴ്ചകളിലെ ഉത്സവാന്തരീക്ഷം സംതൃപ്തി നൽകുന്നതാണെന്ന് ഫിഫ ലോകകപ്പ് ഖത്തർ 2022 സി.ഇ.ഒ നാസർ അൽ ഖാതിർ പ്രതികരിച്ചു.
ടൂർണമെൻറിെൻറ ആദ്യ ആഴ്ചയിൽ തന്നെ പൗരന്മാരായാലും വിദേശികളായാലും താമസക്കാരായാലും മത്സരത്തിൽ പങ്കെടുക്കുന്ന ആരാധകരിൽ നിന്നുള്ള സംതൃപ്തിയും നല്ല ഇടപെടലുകളും ഞങ്ങൾ മനസ്സിലാക്കിയെന്നും മത്സരങ്ങൾ വീക്ഷിക്കുന്നതിനായുള്ള വൻ ജനപങ്കാളിത്തം ടൂർണമെൻറിെൻറ വലിയ വിജയത്തെയാണ് ഉറപ്പിക്കുന്നതെന്നും നാസർ അൽ ഖാതിർ പറഞ്ഞു.
ഗതാഗതം എളുപ്പമായതും സ്റ്റേഡിയങ്ങളിലേക്കുള്ള സുഗമമായ പ്രവേശനവും ടൂർണമെൻറിനെ സംബന്ധിച്ച് പോസിറ്റീവ് സൂചകങ്ങളാണ്. രാജ്യത്തുടനീളം പ്രത്യേകിച്ചും വിനോദസഞ്ചാര കേന്ദ്രങ്ങളായ സൂഖ് വാഖിഫ്, മിഷൈരിബ്, കോർണിഷ്, കതാറ, ലുസൈൽ എന്നിവിടങ്ങളിലെല്ലാം എല്ലാവർക്കും ആസ്വാദ്യകരമായ അനുഭവങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്.
അതോടൊപ്പം ഉജ്ജ്വലമായ ഉത്സവ ഫുട്ബാൾ അന്തരീക്ഷമാണിവിടെ നിലനിൽക്കുന്നത് -അൽ ഖാതിർ വ്യക്തമാക്കി. അർജൻറീനക്കെതിരായ സൗദി അറേബ്യയുടെ വിജയവും ജർമനിക്കെതിരായ ജപ്പാെൻറ വിജയവും പോലെയുള്ള ചില അട്ടിമറികൾക്കും ആശ്ചര്യങ്ങൾക്കും ആദ്യ റൗണ്ട് സാക്ഷ്യം വഹിച്ചുവെന്നും ഞങ്ങൾ വാഗ്ദാനം ചെയ്തത് പോലെ ഈ ടൂർണമെൻറ് മറ്റുള്ളവയിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹ ം കൂട്ടിച്ചേർത്തു.
ഖത്തർ ടൂർണമെൻറിനെക്കുറിച്ചുള്ള വിമർശനങ്ങളോട്, പ്രതികരണം ഗ്രൗണ്ടിലായിരിക്കുമെന്ന് ഞങ്ങൾ എപ്പോഴും പറഞ്ഞിരുന്നു. ഏറ്റവും സവിശേഷമായ ആതിഥേയത്വത്തിലൂടെയാണ് എല്ലാ ആരോപണങ്ങൾക്കും ഞങ്ങൾ മറുപടി പറഞ്ഞത്. അത് എല്ലാവരാലും പ്രശംസിക്കപ്പെട്ടു. അർജൻറീനയുടെയും ബ്രസീലിെൻറയും മത്സരങ്ങൾക്ക് റെക്കാർഡ് ആരാധകരാണ് എത്തിയത്. സ്റ്റേഡിയങ്ങളുടെ യഥാർത്ഥശേഷി ഫിഫയുടെ ആവശ്യകതകളെയും കവച്ച് വെക്കുന്നതാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകകപ്പ് സ്റ്റേഡിയങ്ങളുടെ ശേഷി ഫിഫയുടെ ആവശ്യകതകൾക്ക് അനുസൃതമാണെങ്കിലും ആ സംഖ്യകളേക്കാളും എത്രയോ കൂടുതലാണ്. ഉദാഹരണത്തിന് ലുസൈൽ സ്റ്റേഡിയത്തിെൻറ ശേഷി 94,000 സീറ്റുകളാണ്. ചില സീറ്റുകൾ ക്യാമറ കാഴ്ചയെ തടഞ്ഞതിനാൽ ശേഷി കുറച്ചിരിക്കുകയാണ്. 40,000 ഇരിപ്പിടങ്ങളുള്ള മറ്റ് സ്റ്റേഡിയങ്ങളുണ്ട്, എന്നാൽ അവയുടെ യഥാർത്ഥ ശേഷി 47000 വരെയെത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

