ലോകകപ്പ് അറബ് ലോകത്തിെൻറ നേട്ടം -ലെഗസി അംബാസഡർമാർ
text_fieldsദോഹ: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് ആരാധകർ ലോകോത്തര നിലവാരത്തിലുള്ള എട്ട് സ്റ്റേഡിയങ്ങളിലായി ലോകകപ്പ് ഫുട്ബാളിനെ ആഘോഷിക്കുമ്പോൾ, ടൂർണമെൻറിെൻറ വിജയം അറബ് ലോകത്തിെൻറയും മിഡിലീസ്റ്റിെൻറയും കൂടി നേട്ടമാണെന്ന് വിലയിരുത്തുകയാണ് ലോകകപ്പ് ഖത്തർ ലെഗസി അംബാസഡർമാരായ ഇബ്റാഹിം ഖൽഫാൻ, ആദിൽ ഖമീസ്, അഹ്മദ് ഖലീൽ എന്നിവർ.
ആദിൽ ഖമീസ്
ജീവിതത്തിലൊരിക്കൽ മാത്രം അനുഭവിക്കാനും കാണാനും സാധിക്കുന്ന ഫുട്ബോൾ മാമാങ്കത്തിൻെറ ആവേശത്തിലാണ് ആരാധകരെന്ന് ലെഗസി അംബാസഡർ ആദിൽ ഖമീസ് പറയുന്നു. മനോഹരമായ സ്റ്റേഡിയങ്ങൾ മുതൽ അതിശയകരവും അവിസ്മരണീയവുമായ സാംസ്കാരിക അനുഭവങ്ങൾ വരെ ഖത്തറിൽ സജ്ജമാക്കിയിരിക്കുന്നു. ഇവിടെ ആരാധകർക്ക് ആതിഥേയരുടെ സ്വീകാരണ മര്യാദ ആസ്വദിക്കാനും ലോകോത്തര ഹോസ്പിറ്റാലിറ്റിയിൽ മുഴുകാനും സാധിക്കുന്നു -ഖത്തർ ദേശീയ ടീമിെൻറ മുൻ അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഖമീസ് കൂട്ടിച്ചേർത്തു.
നാടോടികളായ ആളുകൾ ഉപയോഗിച്ചിരുന്ന കൂടാരങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമിച്ച അതിമനോഹരമായ അൽ ബെയ്ത് സ്റ്റേഡിയമുൾപ്പെടെ അവിശ്വസനീയമായ പല വേദികളും പ്രാദേശിക സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നതും പ്രദർശിപ്പിക്കുന്നതും -ഖമീസ് വ്യക്തമാക്കി.
ഇബ്റാഹിം ഖൽഫാൻ
ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മുഴുവൻ അറബ് ലോകത്തിെൻറയും നേട്ടമാണെന്നും നമ്മുടെ ഫുട്ബോൾ പാരമ്പര്യം പ്രകടമാക്കുന്നതോടൊപ്പം സംസ്കാരത്തെ ആഘോഷിക്കാനുള്ള സുവർണാവസരം കൂടിയാണ് ഇത് നൽകുന്നതെന്നും ഇബ്റാഹിം ഖൽഫാൻ പറഞ്ഞു.
'ഞങ്ങൾ കഴിവുള്ളവരും ദൃഢനിശ്ചയമുള്ളവരും സമാധാനപ്രിയരുമാണെന്ന് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ടൂർണമെൻറ് അവസരമൊരുക്കി. ഏറെക്കാലമായി ഈ പ്രദേശം ചില മുൻധാരണകളിൽ മാത്രം വിങ്ങുകയായിരുന്നു. ഈ ലോകകപ്പ് അതെല്ലാം മാറ്റിമറിക്കാനുള്ള അവസരമാണ് നൽകിയിരിക്കുന്നത്. ഖത്തറിെൻറ എക്കാലത്തെയും മികച്ച വിങ്ങർമാരിലൊരാളായി കണക്കാക്കപ്പെടുന്ന ഖൽഫാൻ വ്യക്തമാക്കി.
മൊറോക്കോ, തുനീഷ്യ, ഖത്തർ, സൗദി അറേബ്യ എന്നീ നാല് അറബ് രാജ്യങ്ങളാണ് ഈ ലോകകപ്പിൽ പങ്കെടുക്കുന്നത്. ആതിഥേയരായ ഖത്തർ ആദ്യമായി ലോകകപ്പിൽ അരങ്ങേറിയിരിക്കുകയാണ്. നെതർലാൻഡ്, സെനഗാൾ, എക്വഡോർ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിൽ മത്സരിച്ച ഖത്തർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായെങ്കിലും പ്രാദേശിക ഫുട്ബോളിെൻറ സുപ്രധാന നാഴികക്കല്ലായി ലോകകപ്പ് ഫുട്ബോൾ മാറുമെന്ന് ഇബ്റാഹിം ഖൽഫാൻ വിലയിരുത്തുന്നു.
അഹ്മദ് ഖലീൽ
ഖത്തറിെൻറ ഫലങ്ങൾ ഞങ്ങൾ പ്രതീക്ഷിച്ചതല്ലെങ്കിലും രാജ്യത്തിെൻറ കായിക വളർച്ചയിൽ ലോകകപ്പ് മറ്റൊരു നാഴികക്കല്ലായി മാറുമെന്ന് 1992ൽ ഖത്തറിനെ അറേബ്യൻ ഗൾഫ് കപ്പ് ജേതാക്കളാക്കിയ അഹ്മദ് ഖലീൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ വേദിയിൽ പന്തുതട്ടാൻ പുതിയ തലമുറയിലെ കളിക്കാരെ േപ്രരിപ്പിക്കുന്ന അവിസ്മരണീയ അനുഭവമായിരിക്കും ഇതെന്നും ഖത്തറിെൻറ ഫുട്ബോൾ ഭാവി ശോഭനമാണെന്നും ഈ ടൂർണമെൻറ് കൂടുതൽ വിജയത്തിലേക്കുള്ള ഉത്തേജനമായി മാറുമെന്നും അഹ്മദ് ഖലീൽ വ്യക്തമാക്കി. ഞങ്ങൾ നേടിയത് ഫുട്ബോളിനും അപ്പുറത്തുള്ളതാണ്. ഞങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ഒരുമിച്ച് കൊണ്ട് വന്ന നേട്ടമാണിത്. മാനവികതയെയും മികവിനെയും ആഘോഷിക്കുന്ന ഒരു ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലേക്കുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനെ ഉൾക്കൊള്ളുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

