Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightലോകകപ്പ്​: ഹയ്യാ...

ലോകകപ്പ്​: ഹയ്യാ കാർഡില്ലാതെ പ്രവേശനം നിശ്​ചിത തൊഴിൽ മേഖലയിലുള്ളവർക്ക്​ മാത്രം

text_fields
bookmark_border
ഹയ്യാ കാർഡ് hayya card qatar world cup
cancel

ദോഹ: ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യാ കാർഡില്ലാതെ ഖത്തറിലേക്ക്​ പ്രവേശനം അനുവദിക്കുമെന്ന അറിയിപ്പിനു പിന്നാലെ അബു സംറ അതിർത്തിയിൽ വൻ ജനത്തിരക്ക്​. യു.എ.ഇ, സൗദി, ബഹ്​റൈൻ, ഒമാൻ, കുവൈത്ത്​ തുടങ്ങയി ഗൾഫ്​ രാജ്യങ്ങളിൽ നിന്നും ആയിരങ്ങളാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി​ അതിർത്തിയിലെത്തുന്നത്​. എന്നാൽ, ജി.സി.സി രാജ്യങ്ങളിലെ താമസക്കാരിൽ നിശ്​ചിത തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്​ മാത്രമാണ്​ ഹയ്യ കാർഡില്ലാതെ പ്രവേശനം അനുവദിക്കുന്നതെന്ന്​ ട്രാവൽ ആൻഡ്​ ടൂറിസം മേഖലയിലുള്ളവർ അറിയിച്ചു.

ഇന്ത്യ, ഈജിപ്​ത്​, പാകിസ്​താൻ ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ള താമസക്കാരിൽ​ 54 തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്​ മാത്രമാണ്​ ഹയ്യാ കാർഡില്ലാതെ ഖത്തറിലേക്ക്​ പ്രവേശനം നൽകുന്നത്​. ഇതിനു പുറമെ, താമസിക്കുന്ന കാലയളവിലേക്കുള്ള ഹോട്ടൽ ബുക്കിങ്​ രേഖകൾ, റൗണ്ട്​ ​​ട്രിപ്പ്​ ടിക്കറ്റ്​ എന്നിവയും ഉറപ്പിക്കണം. 100 റിയാലാണ്​ എൻട്രി ഫീസ്​. പാസ്​പോർട്ടിനും, അതാത്​ രാജ്യത്തെ തിരിച്ചറിയൽ രേഖക്കും ചുരുങ്ങിയത്​ ആറു മാസം കാലാവധി ഉണ്ടായിരിക്കണം. പ്രവേശന അനുമതിയുള്ള തൊഴിൽ മേഖല ഐ.ഡിയിൽ ​​വ്യക്​തമായിരിക്കുകയും ​വേണം.

പട്ടികയിലുള്ള അംഗങ്ങൾക്ക്​ മാത്രമാണ്​ ഇപ്പോൾ ഹയ്യാ കാർഡില്ലാതെ വരാൻ സൗകര്യമുള്ളതെന്ന്​ ഗോ മുസാഫർ ഡോട്​ കോം ജനറൽ മാനേജർ ഫിറോസ്​ നാട്ടു 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു. 100 റിയാലാണ്​ നിലവിലെ ഫീസ്​. ഒരു മാസമാണ്​ പരമാവധി കാലാവധി. നിശ്​ചിത കാലാവധി കഴിഞ്ഞ്​ രാജ്യത്ത്​ തുടരുകയാണെങ്കിൽ 200 റിയാൽ പിഴ ഈടാക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിപ്പ്​ നൽകിയതായും ഫിറോസ്​ നാട്ടു പറഞ്ഞു. അതേസമയം, മാച്ച്​ ടിക്കറ്റുള്ളവർക്ക്​ ഹയ്യാ അനുമതിക്ക്​ അപേക്ഷിച്ചു തന്നെ ഖത്തറിൽ എത്താവുന്നതാണ്​.

-ഹയ്യാ ഇല്ലാതെ പ്രവേശന അനുമതി 54 തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്​ മാത്രം

  • 1. അദീബ് (എഴുത്തുകാർ).
  • 2. യൂണിവേഴ്സിറ്റി പ്രൊഫസർ
  • 3. പത്രപ്രവർത്തകൻ
  • 4. ജി.സി.സി രാജ്യങ്ങളിലെ എംബസികളിലെ തൊഴിലാളികൾ
  • 5. പുരാവസ്തു ഗവേഷകൻ
  • 6. പ്രൊഫസർ
  • 7. ജിയോളജിസ്റ്റ് (ജനറൽ)
  • 8. റഫറി (സ്പോർട്സ് ഫീൽഡ്​)
  • 9. സാമ്പത്തിക വിദഗ്ധൻ
  • 10. നിയമ വിദഗ്ധൻ
  • 11. ഇൻഫർമേഷൻ സിസ്റ്റം വിദഗ്ധൻ
  • 12. നയതന്ത്രജ്ഞൻ
  • 13. പ്രസിഡൻറ്​/എക്‌സിക്യൂട്ടീവ് ഡയറക്ടർ
  • 14. യൂണിവേഴ്സിറ്റി പ്രസിഡൻറ്​/ഡയറക്ടർ
  • 15. കോടതി പ്രസിഡന്റ്
  • 16. ചീഫ് പ്രോസിക്യൂട്ടർ
  • 17. ക്ലബ്ബ്​ പ്രസിഡൻറ്​/മാനേജർ
  • 18. കപ്പൽ /ഫെറി/ ടാങ്കർ എന്നിവയുടെ ക്യാപ്റ്റൻ
  • 19. സ്​പെഷ്യലിസ്​റ്റ്​ ഡോക്ടർ
  • 20. സർജൻ (എല്ലാ സ്പെഷ്യാലിറ്റികളും)
  • 21. മൃഗഡോക്ടർ
  • 22 പൈലറ്റ്
  • 23 ശാസ്ത്രജ്ഞൻ
  • 24 കോളേജ് ഡീൻ
  • 25 ആസ്​ട്രോണമർ
  • 26 ഭൗതിക ശാസ്ത്രജ്ഞൻ
  • 27. ജഡ്ജി
  • 28. ജനറൽ കെമിസ്റ്റ് (എല്ലാ സ്പെഷ്യലൈസേഷനുകളും)
  • 29. അഭിഭാഷകൻ
  • 30. ഡയറക്ടർ
  • 31. ഫ്ലൈറ്റ് ഇൻസ്ട്രക്ടർ
  • 32. റേഡിയോ ഡയറക്ടർ
  • 33. മീഡിയ ഡയറക്ടർ
  • 34. റീജിയണൽ ഡയറക്ടർ
  • 35. ബാങ്ക് മാനേജർ
  • 36. ടി.വി ഡയറക്ടർ
  • 37. സിനിമാ സംവിധായകൻ
  • 38. ഹോട്ടൽ മാനേജർ
  • 39. മ്യൂസിയം ഡയറക്ടർ
  • 40. സ്കൂൾ പ്രിൻസിപ്പൽ
  • 41. തിയേറ്റർ ഡയറക്ടർ
  • 42. ആശുപത്രിയുടെ ഡയറക്ടർ
  • 43. കൗൺസിലർ
  • 44. എഞ്ചിനീയർ
  • 45. പ്രോസിക്യൂട്ടർ
  • 46. മന്ത്രാലയം അണ്ടർസെക്രട്ടറി
  • 47. കോ-പൈലറ്റ്
  • 48 എല്ലാ തരത്തിലുമുള്ള ഒരു കൺസൾട്ടന്റ്
  • 49 ഓഡിറ്റർ (സാമ്പത്തിക - അക്കൗണ്ടുകൾ)
  • 50 അനലിസ്റ്റ് (സാമ്പത്തിക - സാമ്പത്തിക സംവിധാനങ്ങൾ)
  • 51 നിരീക്ഷകൻ (എയർ സേഫ്റ്റി)
  • 52 പ്രോഗ്രാമർ
  • 53 അക്കൗണ്ടൻറ്​
  • 54. ഇൻസ്പെക്ടർ (മറൈൻ ഫയർ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar World CupHayya card
News Summary - Qatar World Cup: Entry without Hayya card
Next Story