ഇംഗ്ലീഷ് ടീമിന് വക്റയിൽ ഉല്ലാസം
text_fieldsഇംഗ്ലണ്ട് താരങ്ങൾ വക്റ സൂഖിൽ
ദോഹ: ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളുടെ ഇടവേളയിൽ കടൽ കുളിയും വിനോദവുമായി കളിയുടെ പിരിമുറുക്കം ഒഴിവാക്കി ഇംഗ്ലീഷ് ടീം അഗങ്ങൾ. വെയ്ൽസിനെതിരായ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിന് മുമ്പായാണ് ജോൺ സ്റ്റോൺസ്, എറിക് ഡിയർ, ജൂഡ് ബെല്ലിങ്ഹാം ഉൾപ്പെടെയുള്ള താരങ്ങൾ ടീം ബേസ് ക്യാമ്പ് വിട്ട് പുറത്തെത്തിയത്.
ഗ്രൂപ്പ് 'ബി'യിൽ മത്സരിച്ച ഇംഗ്ലണ്ട് ടീമിൻെറ താമസം സൂഖ് അൽ വക്റ ടിവോളി ഹോട്ടലിലാണ്. അൽ വക്റ സ്റ്റേഡിയത്തിലാണ് ടീമിൻെറ പരിശീലനം. ഹോട്ടലിനോട് ചേർന്ന വക്റ ബീച്ചിൽ ഉല്ലസിക്കാനിറങ്ങിയ ടീം അംഗങ്ങളുെട ചിത്രവും വീഡിയോയും ചാനൽ ഫൈവ് ന്യൂസ് ആണ് പുറത്തു വിട്ടത്.
ചൊവ്വാഴ്ച രാത്രിയിൽ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ വെയ്ൽസിനെ 3-0ത്തിന് തോൽപിച്ച ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ കടന്നിരുന്നു. ഞായറാഴ്ച രാത്രിയിൽ അൽബെയ്ത് സ്റ്റേഡിയത്തിൽ സെനഗാളിനെതിരെയാണ് ഇംഗ്ലണ്ടിൻെറ പ്രീക്വാർട്ടർ പോരാട്ടം

