Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightഖത്തർ ലോകകപ്പ്;...

ഖത്തർ ലോകകപ്പ്; കോർണിഷ് കാൽനടക്കാർക്ക് മാത്രം

text_fields
bookmark_border
Qatar World Cup; Cornish only for pedestrian
cancel

ദോ​ഹ: രാ​ജ്യം ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ആ​വേ​ശ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങ​വെ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ദോ​ഹ കോ​ർ​ണി​ഷി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഓ​ർ​മ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ർ. ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ഡി​സം​ബ​ർ 19 വ​രെ കോ​ർ​ണി​ഷ് ഉ​ൾ​പ്പെ​ടെ സെ​ൻ​ട്ര​ൽ ദോ​ഹ​യി​ൽ ക​ർ​ശ​ന​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി അ​റി​യി​ച്ചു. ഒ​ന്നാം തീ​യ​തി മു​ത​ൽ കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കു മാ​ത്ര​മാ​യി​രി​ക്കും ദോ​ഹ കോ​ർ​ണി​ഷി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. മോ​ട്ടോ​ർ സൈ​ക്കി​ൾ, സൈ​ക്കി​ൾ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ സം​വി​ധാ​ന​ങ്ങ​ൾ​ക്കും കോ​ർ​ണി​ഷി​ലേ​ക്ക് ​വി​​ല​ക്കേ​ർ​പ്പെ​ടു​ത്തും. ദോ​ഹ മെ​ട്രോ, ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ​ന്ദ​ർ​ശ​ക​ർ​ക്ക് കോ​ർ​ണി​ഷി​ലേ​ക്കും, അ​ൽ ബി​ദ പാ​ർ​ക്കി​ലെ ഫി​ഫ ഫാ​ൻ ഫെ​സ്റ്റി​വ​ൽ വേ​ദി​യി​ലു​മെ​ത്താ​വു​ന്ന​താ​ണ്.

ന​വം​ബ​ർ 20ന് ​കി​ക്കോ​ഫ് കു​റി​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​നാ​യി ചൊ​വ്വാ​ഴ്ച മു​ത​ൽ ത​ന്നെ കാ​ണി​ക​ൾ ഹ​യ്യാ കാ​ർ​ഡ് വ​ഴി ഖ​ത്ത​റി​ലേ​ക്ക് പ്ര​വേ​ശി​ച്ചു​തു​ട​ങ്ങും. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​വം​ബ​ർ ആ​ദ്യ വാ​ര​ത്തി​ൽ ത​ന്നെ ഇ​വ​ർ​ക്കാ​യി വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും ത​യാ​റാ​വു​ന്നു​ണ്ട്. ലോ​ക​ക​പ്പ് വേ​ള​യി​ൽ ഖ​ത്ത​റി​ന്റെ പ്ര​ധാ​ന ആ​ഘോ​ഷ നി​ര​ത്ത് കൂ​ടി​യാ​ണ് ദോ​ഹ കോ​ർ​ണി​ഷ്.

ടാ​ക്സി ആ​ൻ​ഡ് റൈ​ഡ് ഷെ​യ​ർ

ഉ​ബ​ർ, ക​രീം ഉ​ൾ​പ്പെ​ടെ​യു​ള്ള ടാ​ക്സി​ക​ൾ ഉ​പ​യോ​ഗി​ച്ച് സ​ന്ദ​ർ​ശ​ക​ർ​ക്ക് കോ​ർ​ണി​ഷി​നോ​ട് ചേ​ർ​ന്നു​ള്ള നി​ശ്ചി​ത പോ​യ​ന്റു​ക​ൾ വ​രെ എ​ത്താ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, നി​ർ​ണ​യി​ച്ച ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​നും ക​യ​റ്റാ​നും പാ​ടു​ള്ളൂ.

•അ​ശ്ഗാ​ൽ ട​വ​ർ •അ​ൽ ബി​ദ്ദ പാ​ർ​ക്ക് • ഖ​ലീ​ഫ ടെ​ന്നി​സ് ആ​ൻ​ഡ് സ്ക്വാ​ഷ് കോം​പ്ല​ക്സ് •സൂ​ഖ് വാ​ഖി​ഫ് •മ്യൂ​സി​യം ഓ​ഫ് ഇ​സ്‍ലാ​മി​ക് ആ​ർ​ട്ട് പാ​ർ​ക് •ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ട്.

ദോ​ഹ മെ​ട്രോ യാ​ത്ര

​ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ ദോ​ഹ കോ​ർ​ണി​ഷി​ൽ എ​ത്താ​നു​ള്ള മാ​ർ​ഗ​മാ​ണ് മെ​ട്രോ സം​വി​ധാ​നം. അ​ൽ ബി​ദ്ദ പാ​ർ​ക്, കോ​ർ​ണി​ഷ് (എ​ക്സി​റ്റ് മാ​ത്രം), വെ​സ്റ്റ്ബേ ഖ​ത്ത​ർ എ​ന​ർ​ജി എ​ന്നീ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​റ​ങ്ങി ലോ​ക​ക​പ്പ് ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​ൻ കോ​ർ​ണി​ഷി​ൽ എ​ത്താ​വു​ന്ന​താ​ണ്.

ബ​സു​ക​ൾ

വി​നോ​ദ പ​രി​പാ​ടി മേ​ഖ​ല​ക​ളി​​ലെ​ത്താ​ൻ സെ​ൻ​ട്ര​ൽ ദോ​ഹ​യി​ൽ സൗ​ജ​ന്യ ​ഷ​ട്ട്ൽ സ​ർ​വി​സു​ക​ൾ ല​ഭ്യ​മാ​ണ്. മു​വാ​സ​ലാ​ത്ത് വെ​ബ്സൈ​റ്റ്, ഹ​യ്യാ ടു ​ഖ​ത്ത​ർ 2022 എ​ന്നീ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ യാ​ത്രാ​സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​വും. ബ​സ് റൂ​ട്ടു​ക​ൾ മ​ന​സ്സി​ലാ​ക്കി യാ​ത്ര പ്ലാ​ൻ ചെ​യ്യാ​വു​ന്ന​താ​ണ്.

പാ​ർ​ക് ആ​ൻ​ഡ് റൈ​ഡ്

സെ​ൻ​ട്ര​ൽ ദോ​ഹ​യി​ലെ പാ​ർ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​ണ്. അ​തേ​സ​മ​യം, ന​ഗ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ജ്ജീ​ക​രി​ച്ച പാ​ർ​ക് ആ​ൻ​ഡ് റൈ​ഡ് സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്യാം. ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി, അ​ൽ ഖ​സ​ർ, ഉം ​ഗു​വൈ​ലി​ന, അ​ൽ വ​ക്റ, അ​ൽ മെ​സ്സി​ല എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ പാ​ർ​ക് ആ​ൻ​ഡ് റൈ​ഡ് സൗ​ക​ര്യ​ങ്ങ​ളി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് മെ​​ട്രോ വ​ഴി കോ​ർ​ണി​ഷി​ലെ​ത്താം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - Qatar World Cup; Cornish only for pedestrian
Next Story