Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വെയ്റ്റ് ആൻഡ് സി' ; അർജന്റീനക്കിന്ന് പോളിഷ് വെല്ലുവിളി

text_fields
bookmark_border
  • ഗ്രൂപ് 'സി'യിൽ നിന്ന് പ്രീ ക്വാർട്ടർ ബെർത്ത് തേടി ഇന്ന് നാല് ടീമുകളും
  • പോളണ്ടിനോട് പരാജയപ്പെട്ടാൽ അർജന്റീനക്ക് മടക്ക ടിക്കറ്റ്
വെയ്റ്റ് ആൻഡ് സി ; അർജന്റീനക്കിന്ന് പോളിഷ് വെല്ലുവിളി
cancel

ദോഹ: ലോക ഫുട്ബാളിലെ സുൽത്താൻ ലയണൽ മെസ്സിയെ ഇനിയൊരു ലോകകപ്പിൽ കളിക്കാൻ സാധ്യതയില്ല. 35കാരൻ അതേപ്പറ്റി സൂചനകൾ എന്നേ നൽകിക്കഴിഞ്ഞു. മറ്റു ടീമുകളെ ഇഷ്ടപ്പെടുന്നവർ പോലും ഇക്കുറി അർജന്റീന മുന്നേറണമെന്ന് ആഗ്രഹിക്കുന്നതും മെസ്സിയോടുള്ള മുഹബ്ബത്ത് കൊണ്ടാണ്.

ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശക്കളിയും കഴിഞ്ഞ് ലിയോ ലോകകിരീടം ഏറ്റുവാങ്ങുമോ? സ്വപ്നങ്ങൾക്ക് മേൽ പ്രതീക്ഷകൾ നിറക്കുന്ന ആ ചോദ്യത്തിനുള്ള ആദ്യ ഉത്തരം ബുധനാഴ്ച രാത്രി അറിയേണ്ടതുണ്ട്. ഗ്രൂപ് സിയിലെ മൂന്നാം റൗണ്ട് മത്സരത്തിൽ മെസ്സിയുടെ അർജന്റീനയും ലെവൻഡോവ്സ്കി‍യുടെ പോളണ്ടും മുഖാമുഖം വരുന്നു.

പ്രീ ക്വാർട്ടർ ഫൈനലിൽ കടക്കാൻ നിലവിൽ നാല് പോയന്റുള്ള പോളിഷ് സംഘത്തിന് ഒരു സമനില പോലും ധാരാളമാണ്. അർജന്റീനയുടെ കാര്യം അതല്ല. ജയിച്ചില്ലെങ്കിൽ കുഴങ്ങും. സമനിലയായാൽ നാല് പോയന്റ് മാത്രമേയാവൂ. അതേസമയത്ത് തന്നെ നടക്കുന്ന സൗദി അറേബ്യ -മെക്സികോ മത്സരത്തെ ആശ്രയിച്ചിരിക്കും വിധി.

സൗദി അറേബ്യയോടേറ്റ 1-2 തോൽവിയുടെ ക്ഷീണം മെക്സികോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് തീർത്തതെങ്കിലും അർജന്റീന ഇപ്പോഴും സുരക്ഷിതമല്ല. ആരോഗ്യവാനാണെന്ന് മെസ്സി സ്ഥിരീകരിക്കുമ്പോഴും ചെറിയ ആശങ്കകൾ അദ്ദേഹത്തിന്റെ കാര്യത്തിലുണ്ട്.

സൗദിക്കും മെക്സികോക്കുമെതിരെ ഓരോ മത്സരത്തിലും നൂറ് മിനിറ്റോളം മെസ്സി കളംനിറഞ്ഞു. മെക്സികോയുമായുള്ള മത്സരത്തിലും ടീം പതറുമോയെന്ന് തോന്നവെ നായകനിൽ നിന്നെത്തിയ ഗോളാണ് ഗതിമാറ്റിയത്. ഇന്ന് സ്ട്രൈക്കറായി ലോട്ടാരോ മാർട്ടിനസ് തന്നെ മതിയോ ജൂലിയൻ ആൽവാരസിനെ ദൗത്യം ഏൽപിക്കണോയെന്ന കാര്യത്തിൽ കോച്ച് ലയണൽ സ്കലോണിക്ക് തീരുമാനമെടുക്കേണ്ടതുണ്ട്.

യുവ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് തകർപ്പൻ ഗോളിലൂടെയാണ് വിശ്വാസമുറപ്പിച്ചത്. മെസ്സിയുടേതിന് സമാനമാണ് ലെവൻഡോവ്സ്കിയുടെ സാഹചര്യങ്ങൾ. 34കാരനെ സംബന്ധിച്ച് ഇനിയൊരു ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുക സാഹസമാണ്. ലെവൻഡോവ്സ്കി ജനിക്കുന്നതിനും രണ്ട് വർഷം മുമ്പ് അവസാനമായി ലോകകപ്പ് കളിച്ച പോളണ്ട് ഇക്കുറിയാണ് പിന്നീട് യോഗ്യത നേടുന്നത്. ഇന്ന് ജ‍യിച്ചാൽ ഗ്രൂപ് ജേതാക്കളായി കടക്കാം അർജന്റീനക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - qatar world cup-argentina-polish
Next Story