Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightഖത്തർ ലോകകപ്പ്; ഫാൻ...

ഖത്തർ ലോകകപ്പ്; ഫാൻ ആഘോഷങ്ങൾക്ക്​ അൽ ബിദ്ദ സജ്ജം

text_fields
bookmark_border
Qatar World Cup; Al Bidda is ready for fan fest
cancel
camera_alt

അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ എൻഗേജ്​മെൻറ്​ സെൻറർ ഉദ്​ഘാടനം നിർവഹിച്ചപ്പോൾ

ദോ​ഹ: മേ​ഖ​ല​യി​ലെ ആ​ദ്യ ലോ​ക​ക​പ്പി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കേ, അ​ൽ ബി​ദ്ദ പാ​ർ​ക്കി​ലെ ഫി​ഫ ഫാ​ൻ ഫെ​സ്​​റ്റി​വ​ലി​ൽ ഫാ​ൻ എ​ൻ​ഗേ​ജ്മെൻറ് കേ​ന്ദ്ര​ത്തി​ന് സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി തു​ട​ക്കം കു​റി​ച്ചു. ഫാ​ൻ എ​ൻ​ഗേ​ജ്മെൻറ് സെൻറ​ർ ലോ​ഞ്ചി​ങ് ച​ട​ങ്ങി​ൽ എ​സ്.​സി ഫാ​ൻ ലീ​ഡ​ർ നെ​റ്റ്​​വ​ർ​ക്കി​ലെ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഫാ​ൻ സെൻറ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​വും ഫി​ഫ ഫാ​ൻ ഫെ​സ്​​റ്റി​വ​ൽ പ​ര്യ​ട​ന​വും ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ.

അ​ടി​സ്​​ഥാ​ന കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ, ആ​രാ​ധ​ക​രു​ടെ ഒ​ത്തു​ചേ​ര​ലു​ക​ൾ, പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള സേ​വ​നം ഫാ​ൻ എ​ൻ​ഗേ​ജ്മെൻറ് സെൻറ​ർ ന​ൽ​കു​ന്നു. ആ​രാ​ധ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ഏ​ത് ആ​ശ​ങ്ക​ക​ൾ പ​ങ്കു​വെ​ക്കാ​നു​മു​ള്ള ഔ​ട്ട്‍ല​റ്റാ​യും കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കും. കൂ​ടാ​തെ, ടൂ​ർ​ണ​മെൻറ് അം​ബാ​സ​ഡ​ർ​മാ​രു​മാ​യി ഫാ​ൻ ആ​ക്ടി​വേ​ഷ​നു​ക​ൾ​ക്കു​ള്ള വേ​ദി​യാ​യും എ​സ്.​സി​യു​ടെ ഫാ​ൻ ലീ​ഡ​ർ നെ​റ്റ്​​വ​ർ​ക്കി​ന്റെ ഏ​കോ​പ​ന കേ​ന്ദ്ര​മാ​യും ഇ​ത് പ്ര​വ​ർ​ത്തി​ക്കും.

അ​റ​ബ് ലോ​ക​ത്ത് ആ​ദ്യ​മാ​യെ​ത്തു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ് കാ​ല​യ​ള​വി​ൽ ആ​രാ​ധ​ക​ർ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ഫാ​ൻ എ​ൻ​ഗേ​ജ്മെൻറ് സെൻറ​ർ ന​ൽ​കു​മെ​ന്നും ഫി​ഫ ഫാ​ൻ ഫെ​സ്​​റ്റി​വ​ൽ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്രം, ആ​രാ​ധ​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള സ​ഹാ​യം ന​ൽ​കു​മെ​ന്നും എ​സ്.​സി ഫാ​ൻ എ​ൻ​ഗേ​ജ്മെൻറ് ലീ​ഡ് ഹ​യ അ​ൽ കു​വാ​രി പ​റ​ഞ്ഞു. ആ​രാ​ധ​ക​ർ​ക്ക് വി​വ​ര​ങ്ങ​ളും ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും തേ​ടു​ന്ന​തി​ന് ഇ​തു​പോ​ലൊ​രു സൗ​ക​ര്യം ല​ഭി​ക്കു​ക​യെ​ന്ന​ത് മ​ഹ​ത്ത​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് ക​രു​തു​ന്ന​താ​യി ഫാ​ൻ ലീ​ഡ​ർ നെ​റ്റ്‍വ​ർ​ക്കി​ലെ യു.​എ​സ്.​എ ആ​രാ​ധ​ക​നാ​യ ബ്ര​യാ​ൻ റൈ​റ്റ് പ​റ​ഞ്ഞു. ന​വം​ബ​ർ 19 മു​ത​ൽ ഡി​സം​ബ​ർ 18 വ​രെ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ ഫാ​ൻ എ​ൻ​ഗേ​ജ്മെൻറ് സെൻറ​ർ പ്ര​വ​ർ​ത്തി​ക്കും.

60 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 400ല​ധി​കം ഫാ​ൻ ലീ​ഡ​ർ ശൃം​ഖ​ല​യാ​യ ലോ​ക​ക​പ്പ് ഹോ​സ്​​റ്റ് ക​ൺ​ട്രി ഫാ​ൻ എ​ൻ​ഗേ​ജ്മെൻറ് പ്രോ​ഗ്രാം ഫി​ഫ ലോ​ക​ക​പ്പി​ൽ ആ​ദ്യ​മാ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupQatarNewsFIFA Fan Fest
News Summary - Qatar World Cup; Al Bidda is ready for fan fest
Next Story