അതിരുകൾ കടന്ന് ഖത്തറിലേക്ക്
text_fieldsദോഹ: അറബ് മണ്ണിലെത്തിയ ആദ്യലോകകപ്പ് ഫുട്ബാളിനെ ഏറ്റവും ആസ്വാദ്യമാക്കി ഗൾഫ് രാജ്യങ്ങൾ. മറ്റൊരു ലോകകപ്പ് മേഖലയിലെത്താൻ ഇനിയുമേറെ കാത്തിരിക്കേണ്ടി വരും എന്ന യാഥാർഥ്യം ഉൾകൊണ്ടാണ് അറബ് കാണികൾ ഖത്തർ ലോകകപ്പിനെ തങ്ങളുടെ ഉത്സവ നാളുകളാക്കി മാറ്റുന്നത്.
ആകാശ മാർഗമെത്താൻ വിവിധ രാജ്യങ്ങളിൽ നിന്നായി ഷട്ട്ൽ വിമാന സർവീസുകളുണ്ടെങ്കിലും ഏറെ പേരും ആശ്രയിക്കുന്നത് റോഡ് യാത്രയാണെന്ന് ഖത്തർ ടൂറിസം റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സൗദിയിൽ നിന്ന് ലോകകപ്പ് വേദികളിലെത്തുന്നവരിൽ 95 ശതമാനം പേരും അബു സംറ അതിർത്തി കടന്നാണ് വരുന്നത്.
ഒമാനിൽ നിന്നുള്ള ലോകകപ്പ് കാണികളിൽ 57 ശതമാനവും റോഡ് മാർഗം 12 മണിക്കൂറോളം ഡ്രൈവ് ചെയ്തും ലോകകപ്പ് വേദികളിലെത്തുന്നും. ഖത്തറിൽ താമസിച്ചും, അതേസമയം, മാച്ച് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയും കളി ആസ്വദിക്കുന്ന കാണികൾ എല്ലാ ജി.സി.സി രാജ്യങ്ങളിൽ നിന്നും എത്തുന്നുണ്ട്.
യു.എ.ഇ, കുവൈത്ത് തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്നും വലിയൊരു വിഭാഗം റോഡുമാർഗമെത്തുന്നതായി ഖത്തർ ടൂറിസം ചീഫ് ഓപറേറ്റിങ് ഓഫീസർ ബെർതോൾഡ് ട്രെങ്കൽ പറഞ്ഞു. കോവിഡാനന്തരം രാജ്യത്തിൻെറയും മേഖലയുടെയും വിനോദ സഞ്ചാരമേഖലക്ക് ലോകകപ്പ് ഉണർവായി മാറിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബ്രിട്ടൻ, ജർമനി, ഫ്രാൻസ് ഉൾപ്പെടെ മധ്യയൂറോപ്യൻ രാജ്യങ്ങളെയും, അമേരിക്ക, ആസ്ട്രേലിയ എന്നിവടങ്ങളിൽ നിന്നുമായി വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഖത്തർ ടൂറിസം ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

