ആദ്യദിന പരിശീലനത്തിൽ മെസ്സി 'മിസ്'
text_fieldsദോഹ: കിരീട പ്രതീക്ഷയുമായെത്തിയ അർജൻറീനയുടെ ആദ്യ ദിനത്തിലെ പരിശീലനത്തിന് സൂപ്പർ താരം ലയണൽ മെസ്സി എത്തിയില്ല. വെള്ളിയാഴ്ച വൈകീട്ട് ഖത്തർ യൂനിവേഴ്സിറ്റി ഗ്രൗണ്ടിൽ നടന്ന പരിശീലന ക്യാമ്പിൽ നിന്നായിരുന്നു നായകൻ വിട്ടുനിന്നത്. എയ്ഞ്ചൽ ഡി മരിയയും പരിശീലനത്തിനിറങ്ങിയില്ല. ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിന് നാലു ദിനം മാത്രം ബാക്കിനിൽക്കെ ടീമിന്റെ ആദ്യ പരിശീലന സെഷനിൽ നായകന്റെ അസാന്നിധ്യം ആരാധകർക്കും ആശങ്കയായി.
വ്യാഴാഴ്ച പുലർച്ചയായിരുന്നു അർജൻറീന ടീം ദോഹയിലെത്തിയത്. ബുധനാഴ്ച രാത്രി അബൂദബിയിൽ യു.എ.ഇയെ നേരിട്ട ശേഷമായിരുന്നു ടീം ലോകകപ്പ് നഗരിയിലെത്തിയത്. വ്യാഴാഴ്ച പൂർണമായും വിശ്രമം അനുവദിച്ചു. വെള്ളിയാഴ്ച രാവിലെ സുപ്രീം കമ്മിറ്റിയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുത്തശേഷം വൈകുന്നേരമായിരുന്നു പരിശീലന സെഷൻ നിശ്ചയിച്ചത്.
എന്നാൽ, സഹതാരങ്ങളെല്ലാം കളത്തിലെത്തിയിട്ടും ലയണൽ മെസ്സിയെ കണ്ടില്ല. അതേസമയം, ക്ലബ് മത്സരത്തിന്റെ തിരക്കിട്ട ഷെഡ്യൂൾ കഴിഞ്ഞെത്തിയ താരം ആവശ്യമായ വിശ്രമത്തിനുശേഷം ഉടൻ പരിശീലന വേദിയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

