Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightഖത്തർ ലോകകപ്പ്; അ​ൽ...

ഖത്തർ ലോകകപ്പ്; അ​ൽ ബി​ദ പാ​ർ​ക്കി​ലെ ഫാ​ൻ ഫെ​സ്​​റ്റി​വ​ലി​ൽ എ​ത്തി​യ​ത്​ 10 ല​ക്ഷം കാ​ണി​ക​ൾ

text_fields
bookmark_border
qatar world cup fan fest
cancel

ദോ​ഹ: ലോ​ക​ക​പ്പ ്ഫു​ട്ബോ​ളിെ​ൻ​റ ത​ലേ​ദി​നം ആ​രം​ഭി​ച്ച അ​ൽ ബി​ദ്ദ പാ​ർ​ക്കി​ലെ ഫി​ഫ ഫാ​ൻ ഫെ​സ്​​റ്റി​വ​ലി​ൽ ഇ​തു​വ​രെ​യെ​ത്തി​യ​ത് പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം ആ​രാ​ധ​ക​ർ. ഫി​ഫ ഫാ​ൻ ഫെ​സ്​​റ്റി​വ​ലിെ​ൻ​റ പു​തി​യ നാ​ഴി​ക​ക്ക​ല്ല് ആ​ഘോ​ഷി​ക്കു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യി ദ​ശ​ല​ക്ഷ​ത്തി​ലെ ഭാ​ഗ്യ​ശാ​ലി​യാ​യ ആ​രാ​ധ​ക​ന് ഡി​സം​ബ​ർ 18ന് ​ലു​സൈ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ലേ​ക്കു​ള്ള ര​ണ്ട് ടി​ക്ക​റ്റു​ക​ൾ സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക​യും ചെ​യ്തു.

ഈ​ജി​പ്തി​ൽ നി​ന്നു​ള്ള ഹെ​യ്ഥം മു​ഖ്താ​റി​നും സു​ഹൃ​ത്ത് സാ​റ​ക്കു​മാ​ണ് ഫൈ​ന​ൽ ടി​ക്ക​റ്റ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഫി​ഫ ലെ​ജ​ൻ​ഡ്സ്​ ഒ​പ്പു​വെ​ച്ച ഔ​ദ്യോ​ഗി​ക മാ​ച്ച് ബോ​ൾ ആ​യ രി​ഹ്​​ല​യും ഇ​വ​ർ​ക്ക് ല​ഭി​ച്ചു. ഫി​ഫ ഫാ​ൻ ഫെ​സ്​​റ്റി​വ​ലി​ലെ പ​ത്ത് ല​ക്ഷം തി​ക​ക്കു​ന്ന അ​തി​ഥി​യാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഭാ​ഗ്യ​വാ​നാ​യ​തി​ൻെ​ർ ത്രി​ല്ലി​ലാ​യി​രു​ന്നു ഹെ​യ്​​ഥം.

ക​ഫു​വും ഡി​ബോ​യ​റു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഒ​പ്പു​വെ​ച്ച പ​ന്തും ഫൈ​ന​ൽ ടി​ക്ക​റ്റു​മാ​യി പ്ര​ധാ​ന വേ​ദി​യി​ലെ​ത്തി​യ​ത് അ​വി​ശ്വ​സ​നീ​യ​മാ​യി​രു​ന്നു​വെ​ന്ന്​ ഹെ​യ്ഥം മു​ഖ്താ​ർ പ​റ​ഞ്ഞു. ദോ​ഹ കോ​ർ​ണി​ഷി​ൽ നി​ന്നും ന​ട​ക്കാ​ൻ ദൂ​ര​ത്തി​ൽ സ്​​ഥി​തി ചെ​യ്യു​ന്ന ഫി​ഫ ഫാ​ൻ ഫെ​സ്​​റ്റി​വ​ൽ, ആ​രാ​ധ​ക​ർ​ക്ക് മ​നോ​ഹ​ര​മാ​യ ഗെ​യി​മി​നോ​ടു​ള്ള അ​ഭി​നി​വേ​ശം ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള ഒ​രു കേ​ന്ദ്ര മീ​റ്റിം​ഗ് പോ​യി​ൻ​റ് കൂ​ടി​യാ​ണ്.

10 ല​ക്ഷം തി​ക​ച്ച കാ​ണി​ക​ളാ​യ ഹെ​യ്ഥം മു​ഖ്താ​റും സു​ഹൃ​ത്ത് സാ​റ​യും അ​ൽ രി​ഹ്​​ല പ​ന്തു​മാ​യി

145000 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്​​തൃ​തി​യി​ൽ 40000 പേ​രാ​ണ് ഫാ​ൻ ഫെ​സ്​​റ്റി​വ​ലിെ​ൻ​റ ശേ​ഷി. ടൂ​ർ​ണ​മെ​ൻ​റി​ൽ പ്ര​തി​ദി​നം 70000 സ​ന്ദ​ർ​ശ​ക​രെ ഫാ​ൻ ഫെ​സ്​​റ്റി​വ​ൽ സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്. എ​ല്ലാ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളും ബി​ഗ് സ്​​ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ലോ​ക​ത്തിെ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ സം​ഗീ​ത താ​ര​ങ്ങ​ൾ​ക്കൊ​പ്പം സൗ​ജ​ന്യ വി​നോ​ദ​വും ഫെ​സ്​​റ്റി​വ​ൽ വാ​ഗ്ദാ​നംെ ച​യ്യു​ന്നു​ണ്ട്.

ഡി​പ്ലോ, കി​സ്​ ഡാ​നി​യ​ൽ, നോ​റ ഫ​ത്തേ​ഹി, ട്രി​നി​ഡാ​ഡ് കാ​ർ​ഡോ​ണ, കാ​ൽ​വി​ൻ ഹാ​രി​സ്​ തു​ട​ങ്ങി പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ക​ലാ​കാ​ര​ന്മാ​രാ​ണ് സം​ഗീ​ത പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് നാ​ല് മു​ത​ൽ രാ​ത്രി 2 വ​രെ ഫാ​ൻ ഫെ​സ്​​റ്റി​വ​ൽ പ്ര​വ​ർ​ത്തി​ക്കും. ഫി​ഫ ഫാ​ൻ ഫെ​സ്​​റ്റി​വ​ലി​നാ​യി ച​രി​ത്ര​ത്തി​ൽ ആ​ദ്യ ഔ​ദ്യോ​ഗി​ക ഗാ​ന​വും ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. നി​കി മി​നാ​ജ്, മ​ലു​മ, മി​രി​യം ഫാ​രി​സ്​ എ​ന്നി​വ​ർ ഒ​രു​മി​ക്കു​ന്ന ടു​കോ ടാ​ക്ക​യാ​ണ​ത്.

ഗാ​നം റി​ലീ​സ്​ ചെ​യ്ത ആ​ഴ്ച​യി​ൽ ത​ന്നെ യൂ​ട്യൂ​ബി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ ക​ണ്ട സം​ഗീ​ത വീ​ഡി​യോ​യും ഇ​താ​യി​രു​ന്നു. ആ​പ്പി​ൾ ഐ​ട്യൂ​ൺ​സി​ലും ഇ​ത് മു​ന്നി​ലെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupFan festivalal bida park
News Summary - Qatar World Cup; 10 lakh spectators attended the fan festival at Al Bida Park
Next Story