പെലെക്ക് ആശംസകളുമായി ഖത്തർ; നന്ദി പറഞ്ഞ് ഇതിഹാസം
text_fieldsപെലെക്ക് രോഗശമനം നേർന്നുകൊണ്ടുള്ള സന്ദേശവുമായി ലുസൈലിലെ അൽ ജാബിർ ടവർ
ദോഹ: ഖത്തറിൽ വിശ്വമേളക്ക് പന്തുരളുേമ്പാൾ കാൽപന്ത് ആരാധകർക്ക് നഷട്മാവുന്ന സാന്നിധ്യമാണ് ഫുട്ബാൾ രാജാവ് പെലെ. ഇവിടെ കളി മുറുകുേമ്പാൾ സാവോപോളോയിലെ ആശുപത്രിയിൽ ചികിത്സയിലാണ് പെലെ. മൂന്നു ദിവസം മുമ്പായിരുന്നു പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകളാണ് പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത പുറത്തുവിട്ടത്.എന്നാൽ പതിവു പരിശോധനകൾക്കും ചികിത്സക്കു വേണ്ടിയാണ് ആശുപത്രിയിലെത്തിച്ചതെന്നും സുഖകരമായിരിക്കുന്നെന്നും അവർ അറിയിച്ചു.
ഖത്തറിൽ കളി പുരോഗമിക്കുന്നതിനിടെ ലുസൈലിലെ പ്രധാന കെട്ടിടങ്ങളിൽ ഒന്നായ അൽ ജാബിർ ടവറിൽ പെലെക്ക് രോഗശമനം ആശംസിച്ചുകൊണ്ട് സന്ദേശം കഴിഞ്ഞ ദിവസം സന്ദേശം പ്രദർശിപ്പിച്ചു. ഇതിനു നന്ദി അറിയിച്ചുകൊണ്ടായിരുന്നു അധികം വൈകാതെ പെലെയുടെ ട്വീറ്റ് വന്നത്. 'എല്ലാവരുടെയും പോസിറ്റീവ് സന്ദേശങ്ങൾക്ക് നന്ദി. ഖത്തറിൻെറ ആശംസകൾക്ക് നന്ദി' -ചിത്രം പങ്കുവെച്ചുകൊണ്ട് പെലെ കുറിച്ചു.

