Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുള്ളാവൂർ പുഴയിലെ മെസ്സി ആഗോള വൈറൽ -VIDEO

text_fields
bookmark_border
pullavur messi 089768
cancel

പുള്ളാവൂരിലെ ചെറുപുഴയിൽ അർജന്‍റീന ഫാൻസുകാർ സ്ഥാപിച്ച ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ഇന്‍റർനെറ്റിൽ വൈറലായി. അർജന്‍റീന ടീമിന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജും അന്താരാഷ്ട്ര മാധ്യമങ്ങളും ഉൾപ്പെടെ ചിത്രം പങ്കുവെച്ചതോടെ പുള്ളാവൂരിലെ മെസ്സി ആഗോള വൈറലായി. ഇതോടെ, പുള്ളാവൂരുകാരുടെ ഫുട്ബാൾ ആവേശം ആകാശത്തോളമുയർന്നിരിക്കുകയാണ്.





കോഴിക്കോട് കൊടുവള്ളിക്കടുത്ത പുള്ളാവൂരിലാണ് ചെറുപുഴയിൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. അർജന്‍റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയിൽ സ്ഥാപിക്കുന്നതിന്‍റെയും വിഡിയോയും വൈറലായിരുന്നു.


ഫോക്സ് സ്പോർട്സ് ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങൾ പുള്ളാവൂരിലെ പുഴയിലെ മെസ്സിയുടെ ചിത്രം പങ്കുവെച്ചതോടെയാണ് ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pullavur messi cut out international viral
Next Story