Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പിൽ ഒരുദിവസത്തെ മുഴുവൻ മത്സര ഫലങ്ങളും കൃത്യമായി പ്രവചിച്ച്​ പ്രവാസി

text_fields
bookmark_border
ലോകകപ്പിൽ ഒരുദിവസത്തെ മുഴുവൻ മത്സര ഫലങ്ങളും കൃത്യമായി പ്രവചിച്ച്​ പ്രവാസി
cancel

ജിദ്ദ: ലോക കപ്പിൽ ശനിയാഴ്​ച നടന്ന മുഴുവൻ മത്സരങ്ങളുടേയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച് പ്രവാസി യുവാവ്. ജിദ്ദ പാന്തേഴ്സ് ഭാരവാഹിയായ മുഹമ്മദ്​ ഇംതാദ് ആണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ നേരത്തെ തന്നെ നാല് കളികളുടേയും ഫലങ്ങൾ പ്രവചിച്ചത്. ഓസ്ട്രേലിയയും ടുണീഷ്യയും സൗദി അറേബ്യയും പോളണ്ടും ഫ്രാൻസും ഡെന്മാർക്കും അർജൻറീനയും മെക്സിക്കോയും തമ്മിലുള്ള നിർണായക മത്സര ഫലങ്ങൾ ആണ് ഗോളുകളുടെ എണ്ണമടക്കം കൃത്യമായി പ്രവചിച്ചത്.

ഇംതാദിന്റെ പ്രവചനം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി കൊണ്ടിരിക്കുകയാണ്. കടുത്ത ബ്രസീൽ ആരാധകനായ ഇംതാദ് പക്ഷേ അർജൻറീനയുടെ വിജയവും പ്രവചിച്ചു. ജിദ്ദയിൽ ശാറ ബലദിയയിൽ അക്കൗണ്ടന്റ് ആയ മുഹമ്മദ് ഇംതാദ് മലപ്പുറം അറവങ്കര സ്വദേശിയാണ്. ജിദ്ദ പാന്തേഴ്സ് ഫുട്​ബാൾ ടീമംഗവുമാണ്​.




Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pravasi accurately predicts the results of the entire match of one day in the World Cup
Next Story