Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2022 9:48 AM GMT Updated On
date_range 2 Dec 2022 9:48 AM GMT''അത് പതിവു ആശുപത്രി സന്ദർശനം മാത്രം''- ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് പെലെ
text_fieldsനീരുവീക്കത്തെ തുടർന്ന് ഫുട്ബാൾ ഇതിഹാസം പെലെ കഴിഞ്ഞ ബുധനാഴ്ച ആശുപത്രിയിലായെന്ന വാർത്ത വന്നതുമുതൽ ലോകംമുഴൂക്കെ ആശങ്കയുടെ മുൾമുനയിലായിരുന്നു. കഴിഞ്ഞ വർഷം വൻകുടലിലെ ട്യൂമർ നീക്കം ചെയ്ത ശേഷം ആരോഗ്യവാനായി പതിവു ജീവിതത്തിലേക്ക് തിരികെയെത്തിയ പെലെ വീണ്ടും ഗുരുതരാവസ്ഥയിലായെന്ന തരത്തിലായിരുന്നു വാർത്തകൾ. ഹൃദയത്തിന് പ്രശ്നങ്ങളുണ്ടെന്നും പ്രചാരമുണ്ടായി.
എന്നാൽ, 'ഞാൻ പ്രതിമാസ സന്ദർശനത്തിന്റെ ഭാഗമായാണ് ആശുപത്രിയിലെത്തിയത്' എന്നായിരുന്നു സമൂഹ മാധ്യമത്തിൽ പെലെയുടെ പ്രതികരണം. അടിയന്തര പ്രശ്നങ്ങളില്ലെന്ന് വിശദീകരണവുമായി മകൾ കെലി നാസിമെന്റോയും രംഗത്തെത്തി.
92 തവണ ജഴ്സിയണിഞ്ഞ് ബ്രസീലിനായി 77 ഗോളുകൾ നേടിയ പെലെ മൂന്നു തവണ ലോകകിരീടത്തിൽ മുത്തമിടുമ്പോൾ പട നയിച്ച് മുന്നിൽനിന്ന സൂപർ താരമാണ്.
Next Story